| Thursday, 8th June 2017, 10:44 am

'റംസാന്‍ മാസത്തിലെങ്കിലും ഇത് വേണ്ടായിരുന്നു' സ്വിംസ്യൂട്ടിട്ട ഫോട്ടോയുടെ പേരില്‍ ഫാത്തിമ സനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്വിംസ്യൂട്ട് ധരിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തതിന്റെ പേരില്‍ ദംഗല്‍ താരം ഫാത്തിമ സന ഷെയ്ക്കിനെതിരെ തീവ്ര ഇസ്‌ലാമികവാദികളുടെ ആക്രമണം. വിശുദ്ധ റംസാന്‍ മാസത്തിലെങ്കിലും ഫാത്തിമയ്ക്ക് ഈ വസ്ത്രം ഒഴിവാക്കാമായിരുന്നു എന്നാണ് ഇവരുടെ വാദം.

മാല്‍ദ്വീവ്‌സ് സന്ദര്‍ശനത്തിനിടെയുള്ള ഫാത്തിമയുടെ ഫോട്ടോകളാണ് ഇവരെ പ്രകോപിപ്പിച്ചത്.

“ഫാത്തിമയെപ്പോലൊരു നടിയില്‍ നിന്നും റംസാന്‍ മാസത്തില്‍ ഇത്തരമൊരു പോസ്റ്റ് ഉണ്ടാവരുതായിരുന്നു. ശേഷിക്കുന്ന വേളയില്‍ അവര്‍ അവര്‍ക്ക് ഇഷ്ടമുള്ളതു ധരിച്ചോട്ടെ. ഈ വിശുദ്ധമാസത്തിലെങ്കിലും അല്‍പം അന്തസ്സ് കാട്ടാം.” എന്നാണ് ട്വിറ്ററില്‍ ഒരാള്‍ കുറിച്ചത്.


Also Read: സി.പി.ഐ.എം പ്രകടനം ഭയന്ന് എല്‍.കെ അദ്വാനിയെ പൊലീസ് സ്റ്റേഷനില്‍ കയറ്റി: സ്റ്റേഷനിലിരുന്നത് 20മിനിറ്റോളം


“ഫാത്തിമ, നിങ്ങളെക്കുറിച്ചോര്‍ത്തു ലജ്ജിക്കുന്നു. റമാദാനെക്കുറിച്ചെങ്കിലും നിങ്ങള്‍ക്ക് ചിന്തിക്കാമായിരുന്നില്ലേ.” എന്നാണ് മറ്റൊരാളുടെ കമന്റ്.

റമദാന്റെ പേരുപറഞ്ഞ് ഒട്ടേറെപ്പേര്‍ ഫാത്തിമയെ ചീത്തവിളിക്കുമ്പോഴും ഈ വസ്ത്രത്തെയും ദംഗലില്‍ നിന്നും ഏറെ വ്യത്യസ്തമായ രീതിയില്‍ പ്രത്യക്ഷപ്പെട്ടതിനെയും അഭിനന്ദിച്ച് ഫാന്‍സും രംഗത്തുവന്നിട്ടുണ്ട്. മതത്തിന്റെ പേരുപറഞ്ഞ് അവരെ അധിക്ഷേപിക്കുന്നതിനെ ഇവര്‍ അപലപിക്കുകയും ചെയ്തു.

Latest Stories

We use cookies to give you the best possible experience. Learn more