| Sunday, 1st April 2018, 9:12 am

ഉത്സവാഘോഷത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാഹി: മാഹിക്കടുത്ത് ചാലക്കരയില്‍ ഉത്സാവാഘോഷത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. ചാലക്കര സ്വദേശി സജീവനാണ് വെട്ടേറ്റത്.
കഴിഞ്ഞ ദിവസം ചാലക്കരവരപ്രത്ത് കാവില്‍ ഉത്സവാഘോഷത്തിനിടെയായിരുന്നു സജീവന് വെട്ടേറ്റത്.

ഉത്സവം കാണാന്‍ എത്തിയ സജീവനെ ഒരു സംഘം വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പള്ളൂര്‍ പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്.


Also Read കാസര്‍ഗോഡ് ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആര്‍.എസ്.എസ്- ബി.ജെ.പി ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്


പുറത്താണ് സജീവന് വെട്ടേറ്റത്. സജീവനെ ആദ്യം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു പോയി.

DoolNews video
ഷാഹു അമ്പലത്ത് രാജ്യദ്രോഹിയായത് ഇങ്ങനെ

Latest Stories

We use cookies to give you the best possible experience. Learn more