| Thursday, 28th November 2019, 8:17 pm

ആദിവാസി പെണ്‍കുട്ടിക്കെതിരെയുള്ള അതിക്രമം; അച്ഛനെതിരെ പോക്‌സോ ചുമത്തി ബാലനീതി വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മേപ്പാടി: വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടിയെ മദ്യം നല്‍കി ഉപദ്രവിച്ച കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനെതിരെ പോക്‌സോ ചുമത്തി പോക്‌സോ വകുപ്പും ബാലനീതി വകുപ്പും. പദേശത്തെ ഓട്ടോ ഡ്രൈവര്‍ക്കെതിരെയും പോക്‌സോ ചുമത്തിയിട്ടുണ്ട്.

മോശം പെരുമാറ്റത്തിനും ഭീഷണിപ്പെടുത്തിയതിനുമെതിരെയാണ് അച്ഛനെതിരെ പോക്‌സോ ചുമത്തിയിരിക്കുന്നത്.

പതിനൊന്നുകാരി ആക്രമിക്കപ്പെട്ട കേസില്‍ അച്ഛനും അമ്മയും പ്രതികളാകുമെന്ന് പൊലീസ് അറിച്ചിരുന്നു. ഓട്ടോ ഡ്രൈവര്‍ കുട്ടിയോട് മോശമായി പെരുമാറിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. എന്നാല്‍ ലൈംഗികമായി താന്‍ ആക്രമിക്കപ്പെട്ടിട്ടില്ല എന്നാണ് പെണ്‍കുട്ടി പറഞ്ഞിട്ടുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്. രണ്ടു വര്‍ഷം മുമ്പ് വീട്ടിലെ സാഹചര്യം കണക്കിലെടുത്ത് പെണ്‍കുട്ടിയെ മാറ്റിത്താമസിപ്പിക്കണമെന്ന് ചൈല്‍ഡ്‌ലൈന്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നു.

എങ്കിലും ബാലക്ഷേമ സമിതി ആ നിര്‍ദേശം വേണ്ടത്ര ഗൗരവത്തില്‍ എടുത്തില്ലെന്ന് ചൈല്‍ഡ് ലൈന്‍ തന്നെ ആരോപിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

 

Latest Stories

We use cookies to give you the best possible experience. Learn more