| Saturday, 18th May 2013, 7:01 pm

റയലിനെ തകര്‍ത്ത് അത്‌ലറ്റിക്കോ മാഡ്രിഡ് കോപ്പ ഡെല്‍ റേ കിരീടം സ്വന്തമാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാഡ്രിഡ്: കരുത്തരും, ക്ലബ്ബ് ഫുട്ബാളിലെ അതികായകരുമായ  റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് അത്‌ലറ്റികോ മാഡ്രിഡ് കോപ്പ ഡെല്‍ റേ
ഫുട്ബാള്‍ കിരീടം  സ്വന്തമാക്കി.[]
14 വര്‍ഷത്തിന് ശേഷം റയലിനെതിരെ അത്‌ലറ്റികോ നേടുന്ന ആദ്യ വിജയമാണിത്. അവേശം നിറഞ്ഞ കളിയുടെ എസ്ട്രാടൈമിന്റെ 99ാം മിനിറ്റില്‍ മിറാന്‍ നേടിയ ഗോളാണ് അത്‌ലറ്റികോയെ ജേതാക്കളാക്കിയത്.[]

സീസണില്‍ ഒരൊറ്റ കിരീടം മാത്രം നേടി റയലിനോട് വിടപറയാനൊരുങ്ങിയ ഹൊസേ മൊറീഞ്ഞോയ്ക്ക് ഫൈനലിലെ തോല്‍വി വമ്പന്‍ തിരിച്ചടിയായി.

ആദ്യ പകുതിയുടെ 14ാം മിനിറ്റില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ റയലാണ് ആദ്യം മുന്നിലെത്തിയത്.
എന്നാല്‍ 35ാം മിനിറ്റില്‍ ഡിയാഗോ കോസ്റ്റയിലൂടെ അത്‌ലറ്റികോ തിരിച്ചടിച്ചു. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കെ റയലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യനോ റൊണാള്‍ഡോയും അത് ലറ്റികോ നായകന്‍ ഗാബിയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

ഗോള്‍ മടക്കി കളിയില്‍ തിരിച്ചു വരാനുള്ള റയലിന്റെ ശ്രമങ്ങള്‍ക്ക് റൊണാള്‍ഡോയുടെ പുറത്താകല്‍ തിരിച്ചടിയാവുകയായിരുന്നു.  കളിയുടെ അവസാന മിനിറ്റില്‍ മിറാണ്ട അത്‌ലറ്റികോയുടെ വിജയ ഗോള്‍ നേടിയതോടെ റയലിനെ തകര്‍ത്ത് അത്‌ലറ്റിക്കോ മാഡ്രിഡ് ചാമ്പ്യന്‍മാരായി.

Latest Stories

We use cookies to give you the best possible experience. Learn more