| Sunday, 18th October 2026, 8:25 pm

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങള്‍ അവരാണ്; തുറന്ന് പറഞ്ഞ് അറ്റ്‌ലാന്റ പരിശീലകന്‍ ടാറ്റ മാര്‍ട്ടിനോ

ശ്രീരാഗ് പാറക്കല്‍

മേജര്‍ ലീഗ് സോക്കറില്‍ അറ്റ്‌ലാന്റ എഫ്.സിക്കെതിരെ തകര്‍പ്പന്‍ വിജയമായിരുന്നു ഇന്റര്‍ മയാമി സ്വന്തമാക്കിയത്. പിസ്താ മേഴ്‌സിഡസ് ബെന്‍സില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മയാമി വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ മയാമിക്കായി ആദ്യം ഗോള്‍ നേടിയത് ജര്‍മന്‍ ബര്‍ടറേം ആണ്. 45ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ പിറന്നത്. തുടര്‍ന്ന് രണ്ടാം പകുതിയില്‍ ഇതിഹാസതാരം ലയണല്‍ മെസിയുടെ ഇരട്ട ഗോളും മയാമിക്ക് ലഭിച്ചു. 56ാം മിനിട്ടിലും അറുപതാം മിനിട്ടിലും ആയിരുന്നു മെസിയുടെ ഗോളടി. അറ്റ്‌ലാന്റയ്ക്ക് വേണ്ടി 89ാം മിനിട്ടില്‍ അഭിമാന ഗോള്‍ നേടിയത് ഫഫ പികോള്‍ട്ടാണ്.

അതേസമയം മത്സരത്തിന് പിന്നാലെ അറ്റ്‌ലാന്റയുടെ മുഖ്യ പരിശീലകന്‍ ടാറ്റ മാര്‍ട്ടിനോ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. തുടര്‍ന്ന് ലയണല്‍ മെസിയാണോ മറഡോണയാണോ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം എന്ന ചോദ്യത്തിന് മാര്‍ട്ടിനോ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ സര്‍ക്കിളില്‍ പ്രധാന ചര്‍ച്ച വിഷയം.

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളാണ് ഇരുവരും എന്ന് മാര്‍ട്ടിനോ പറഞ്ഞു. മറഡോണയ്‌ക്കൊപ്പം ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് മെസി എന്നും അര്‍ജന്റൈന്‍ പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.

‘ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങള്‍ അവരാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഞാന്‍ നേരിട്ട് കണ്ടും അനുഭവിച്ചും മനസിലാക്കിയ കാര്യങ്ങള്‍ വെച്ചുനോക്കുമ്പോള്‍, മറഡോണയ്‌ക്കൊപ്പം ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് മെസി.

കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി, വിവിധ ടീമുകള്‍ക്കായും വ്യത്യസ്ത സാഹചര്യങ്ങളിലും ഞാന്‍ നിരന്തരം പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മെസി തന്റെ പ്രകടനങ്ങളിലൂടെ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ലോകകപ്പിലും അദ്ദേഹത്തിന്റെ മികവ് കാണാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്.

39 വയസായിട്ടും സ്വന്തം വ്യക്തിഗത മികവിലൂടെ ഒരു സെമിഫൈനല്‍ മത്സരം തന്നെ നിര്‍ണയിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു!

ഇതില്‍ കൂടുതലായി ഒന്നും പറയേണ്ടതില്ല. ദൃശ്യങ്ങള്‍ തന്നെ എല്ലാം സംസാരിക്കുന്നുണ്ട്. ഓരോ മത്സരത്തിലും അദ്ദേഹത്തിന്റെ പ്രകടനം നമ്മെ തുടര്‍ച്ചയായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു,’ മാര്‍ട്ടിനോ പറഞ്ഞു.

Content Highlight: Atlanta FC Head Coach Tata Martino Talking About Messi And Maradona

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more