| Sunday, 20th September 2026, 10:38 pm

റയൽ വീണു! മാഡ്രിഡ് ഡെർബിയിലെ രാജാവായി അത്ലറ്റിക്കോ

സുദേവ് എ

മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡിന് തോൽവി. അത്ലറ്റികോ മാഡ്രിഡിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ്‌ ടീമിന്റെ വിജയം.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചില്ല. മത്സരത്തിൽ അലജാൻഡ്രോ ഗ്രിമാൽഡോയിലൂടെ അത്ലറ്റികോ മാഡ്രിഡാണ് ആദ്യം ലീഡ് നേടിയത്.

പെനാൽറ്റിയിലൂടെയാണ് താരം ലക്ഷ്യം കണ്ടത്. ഏഴ് മിനിറ്റുകൾക്ക് ശേഷം ജോനാഥൻ ഡേവിഡ് ആണ് രണ്ടാം ഗോൾ സ്വന്തമാക്കിയത്.

രണ്ടാം പകുതിയിൽ റയൽ താരം ഡീൻ ഹുയിസെൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ടീമിന് കനത്ത തിരിച്ചടിയാണ് നൽകിയത്. പിന്നീടുള്ള നിമിഷങ്ങളിൽ 10 പേരുമായാണ് റയൽ പന്തുതട്ടിയത്.

അവസാന നിമിഷം അന്റോയിൻ ഗ്രീസ്മാൻ റയലിന് വേണ്ടി ആശ്വാസ ഗോൾ നേടിയെങ്കിലും ഹോം ടീം വിജയം കൈവരിക്കുകയായിരുന്നു.

വിജയത്തോടെ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും അത്ലറ്റികോ മാഡ്രിഡിന് സാധിച്ചു. ഏഴ് മത്സരങ്ങളിൽ നിന്നും അഞ്ച്‌ ജയവും ഓരോ വീതം സമനിലയും തോൽവിയും അടക്കം 16 പോയിന്റാണ് അത്ലറ്റിക്കോ മാഡ്രിഡിനുള്ളത്.

ഏഴ് മത്സരങ്ങളിൽ അഞ്ച്‌ ജയവും രണ്ട് തോൽവിയുമായി 15 പോയിന്റാണ് റയലിന്റെ അക്കൗണ്ടിലുള്ളത്. സീസണിൽ കളിച്ച ഏഴ് മത്സരത്തിൽ ഏഴിലും വിജയിച്ച ബാഴ്‌സ 21 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.

Content Highlight: Athletico Madrid beat Real Madrid in Madrid Derby

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more