| Thursday, 11th June 2026, 4:59 pm

തിയേറ്ററില്‍ അന്ത്യശ്വാസം വലിച്ച് അതിരടിയും; തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ച് ചിത്രം

അശ്വിന്‍ രാജേന്ദ്രന്‍

2026ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളുടെ ലിസ്റ്റെടുത്താല്‍ വലിയ ഒച്ചപ്പാടും ബഹളവുമായി എത്തിയ ചിത്രമായിരുന്നു അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്ത മെയ് 14ന് തിയേറ്ററുകളിലെത്തിയ അതിരടി. മലയാള സിനിമയിലെ മുന്‍നിര സംവിധായകനും അഭിനേതാവുമായ ബേസില്‍ ജോസഫ് ആദ്യമായി നിര്‍മാതാവിന്റെ റോളിലേക്കെത്തിയ ചിത്രം ഔട്ട് ആന്‍ഡ് ഔട്ട് ആക്ഷന്‍ കോമഡി എന്റര്‍ടെയിനറാക്കിയായിരുന്നു സംവിധായകന്‍ ഒരുക്കിയരുന്നത്.

അതിരടി. Photo: X.com

ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, റിയ ഷിബു, വിഷ്ണു അഗസ്ത്യ തുടങ്ങിയവര്‍ക്കൊപ്പം കാമിയോ റോളില്‍ വിനീത് ശ്രീനിവാസനും ഷാന്‍ റഹ്‌മാനും പ്രധാനവേഷത്തിലെത്തിയപ്പോള്‍ ചിത്രം മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സായി മാറുകയായിരുന്നു. എന്നാല്‍ കൃത്യം ഒരാഴ്ച മാത്രമേ ചിത്രത്തിന് തിയേറ്ററുകളില്‍ ഫ്രീ റണ്‍ ലഭിച്ചിരുന്നുള്ളൂ. മെയ് 21ന് മോഹന്‍ലാല്‍ നായകനായ ദൃശ്യം 3 തിയേറ്ററുകളിലെത്തിയതോടെ അതിരടിയ്ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാതെ മാറുകയായിരുന്നു. ദൃശ്യത്തിന് മകച്ച പ്രതികരണം ലഭിച്ചതോടെ ഷോകള്‍ ക്രമാതീതമായി കുറയുകയും ചെയ്തു.

ഇപ്പോഴിതാ ചിത്രം തിയേറ്ററുകളില്‍ അതിന്റെ അവസാനത്തോടടുത്തിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകാളാണ് സിനിമാ പേജുകള്‍ പുറത്തുവടുന്നത്. റിലീസ് ചെയ്ത 28ാം ദിവസം ചിത്രത്തിന് രണ്ട് ലക്ഷം മാത്രമാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടാനായിരിക്കുന്നത്. ഇതോടെ കേരള ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രം ഇതിനോടകം 37.6 കോടിയും ആഗോളതലത്തില്‍ ഏകദേശം 69 കോടിയും നേടി വിജയമായി മാറിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതിരടി. Photo: X.com

ഇതേടെ ബേസിലിന്റെ ആദ്യസംവിധാന സംരഭമായ ചിത്രം വിജയമായി മാറിയിരിക്കുകയാണ്. ചിത്രത്തില്‍ സാംബോയി എന്ന കോളേജ് വിദ്യാര്‍ത്ഥിയായിട്ടാണ് ബേസില്‍ വേഷമിട്ടിരിക്കുന്നത്. അതേസമയം ഗായകനും ഗുണ്ടയുമായ ശ്രീക്കുട്ടന്‍ എന്ന കഥാപാത്രമായി ടൊവിനോയും വേഷമിടുന്നു. സാം ബോയി പഠിക്കുന്ന കോളേജില്‍ ഫെസ്റ്റ് നടക്കുന്നതിനെ ചുറ്റിപ്പറ്റി കഥ പറയുന്ന ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയില്‍ വൈറലായിരുന്നു.

Content Highlight: Athiradi about to end its box office run after 28 days of theatre

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more