മലയാള സിനിമയുടെ എല്ലാമെല്ലായ അഭിനേതാക്കളാണ് മമ്മൂട്ടിയും മോഹന്‍ലാലും. എന്നാല്‍ മലയാളികള്‍ക്കെന്നും ഒരല്പം ഇഷ്ടക്കൂടുതലുളളത് മോഹന്‍ലാലിനോടാണെന്ന് നിസംശയം പറയാം. മലയാളത്തിലെ ബോക്‌സ് ഓഫീസ് പവറിന്റെ അവസാന വാക്കാണ് മോഹന്‍ലാല്‍. നാലുപതിറ്റാണ്ടിലധികമായി ഒട്ടനവധി കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച താരം ഇന്ന് മലയാളത്തിലെ മറ്റൊരു നടനും പകരം വെക്കാന്‍ സാധിക്കാത്ത സ്റ്റാര്‍ വാല്യൂവിന് ഉടമയാണ്.
അതിമനോഹരം.. Photo: X.com
എമ്പുരാനും തുടരുമും ദൃശ്യം 3യും, ലൂസിഫറും പുലിമുരുകനും അടക്കം മലയാളത്തിലെ ഹൈയസ്റ്റ് ഗ്രോസര്‍ ചിത്രങ്ങളില്‍ ഭൂരിഭാഗവും താരത്തിന്റെ പേരിലാണ്. ഹൈപ്പ് ലഭിക്കുന്ന ചിത്രങ്ങള്‍ക്ക് മികച്ച ഓപ്പണിങ് ഡേ കളക്ഷന്‍ ലഭിക്കാനും പോസിറ്റീവ് ലഭിക്കുന്ന ചിത്രങ്ങള്‍ക്ക് മികച്ച ഫൈനല്‍ കളക്ഷന്‍ നേടാനും താരത്തിനുള്ള കെല്‍പ്പ് പ്രശംസനീയമാണ്.
താരത്തിന്റെതായി വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏവരും കാത്തിരിക്കുന്ന ചിത്രമാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം. 2025ല്‍ മോഹന്‍ലാലിന് വമ്പന്‍ ഹിറ്റ് സമ്മാനിച്ച സംവിധായകന്‍ താരത്തിനൊപ്പം വീണ്ടും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. തുടരുമിലെ ഷണ്മുഖന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ കാണാനാഗ്രിച്ച മോഹന്‍ലാലിനെയായിരുന്നു മലയാളികള്‍ക്ക് ലഭിച്ചത്. ഇതോടെ അതിമനോഹരത്തിനായി വലിയ ഹൈപ്പാണ് മോളിവുഡ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍, ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് എത്തുന്നത് എന്നതും ചിത്രത്തിന്റെ ഹൈപ്പ് ഫാക്ടറുകളില്‍ ഒന്നാണ്. ചിത്രത്തിലേതായി പുറത്തുവന്ന സുന്ദരരാവണന്‍ എന്ന ഗാനത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് ഇനിയും 45 ദിവസം ബാക്കിനില്‍ക്കെ എറണാകുളം കവിത തിയേറ്ററിലെ ഫാന്‍സ് ഷോ ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റഴിഞ്ഞതായുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.
അതിമനോഹരം.. Photo: X.com
ചിത്രത്തിന്റെ പ്രൊമോഷനുകളൊന്നും തന്നെ ആരംഭിക്കാത്ത സാഹചര്യത്തില്‍ തന്നെ കേരളത്തിലെ ഏറ്റവും വലിയ തിയേറ്ററുകളിലൊന്നായ കവിതയിലെ 1130 ടിക്കറ്റുകളും വിറ്റുതീര്‍ന്നത് താരത്തിന്റെ ആരാധക ബാഹുല്ല്യത്തിന്റെ മറ്റൊരു തെളിവാണ്. ഈ വര്‍ഷം പുറത്തിറങ്ങി ഇന്‍ഡസ്ട്രി ഹിറ്റടിച്ച ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ എല്ലാ റെക്കോര്‍ഡുകളും അതിമനോഹരം തകര്‍ക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.
Content Highlight: Athimanoharam fans show ticket completely sold out at Ernakulam kavitha theatre