| Tuesday, 15th July 2025, 3:38 pm

ഞാന്‍ കണ്ട് സന്തോഷിച്ച മലയാളം സീരീസ്; അതേ ടീമിന്റെ സിനിമയിലേക്ക് വന്ന കോള്‍ സര്‍പ്രൈസ്: അശ്വതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാഹുല്‍ റിജി നായറിന്റെ രചനയില്‍ ശ്രീകാന്ത് മോഹന്‍ സംവിധാനം ചെയ്ത വെബ് സീരീസായിരുന്നു ജയ് മഹേന്ദ്രന്‍. ഈ സീരീസിന് ശേഷം ഇതേ ടീമിന്റേതായി തന്നെ വരാനിരിക്കുന്ന ചിത്രമാണ് ഫ്‌ളാസ്‌ക്.

ഈ സിനിമയില്‍ അശ്വതി ശ്രീകാന്തും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ ജയ് മഹേന്ദ്രന്‍ താന്‍ കണ്ടിരുന്നുവെന്ന് പറയുകയാണ് അശ്വതി. താന്‍ വളരെ കണ്ട് സന്തോഷിച്ച വെബ് സീരീസായിരുന്നു അതെന്നും ഇവരുടെ ടീം വളരെ നല്ലതാണല്ലോയെന്ന് അപ്പോഴേ ഓര്‍ത്തിരുന്നുവെന്നും നടി പറഞ്ഞു.

ആ സീരീസിന് ശേഷം വരുന്ന സിനിമയിലേക്ക് തന്നെ വിളിച്ചപ്പോള്‍ താന്‍ സര്‍പ്രൈസ്ഡായിരുന്നുവെന്നും അശ്വതി പറയുന്നുണ്ട്. ഇത്രയും നല്ല ടീമിന്റെ കൂടെ വര്‍ക്ക് ചെയ്യുകയെന്നത് സന്തോഷമുള്ള കാര്യമാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഫ്‌ളാസ്‌ക് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അശ്വതി ശ്രീകാന്ത്. വളരെ സന്തോഷമുള്ള ലൊക്കേഷനായിരുന്നു ഫ്‌ളാസ്‌ക് സിനിമയുടേതെന്നും നടി പറയുന്നു.

‘ഇവരുടെ ടീമിന്റെ തന്നെ സീരീസായ ജയ് മഹേന്ദ്രന്‍ ഞാന്‍ കണ്ടിരുന്നു. ഞാന്‍ വളരെ കണ്ട് സന്തോഷിച്ച വെബ് സീരീസായിരുന്നു അത്. ഇവരുടെ ടീം വളരെ നല്ലതാണല്ലോയെന്ന് ഞാന്‍ അപ്പോഴേ ഓര്‍ത്തിരുന്നു.

അന്ന് ബിഹൈന്‍ഡ് ദ സീനില്‍ ഉള്ള ആള്‍ ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നീട് അതേ ടീം തന്നെ അവരുടെ പുതിയ പടം അനൗണ്‍സ് ചെയ്തു. വൈകാതെ എനിക്ക് അതിലേക്ക് വിളിയും വന്നു.

ഞാന്‍ ശരിക്കും ആ സമയത്ത് സര്‍പ്രൈസ്ഡായിരുന്നു. ഇത്രയും നല്ല ടീമിന്റെ കൂടെ വര്‍ക്ക് ചെയ്യുക എന്നത് നമുക്ക് സന്തോഷമുള്ള കാര്യമാണല്ലോ. അവര് നമ്മളെയും ആ സിനിമയിലേക്ക് പരിഗണിച്ചു എന്നതും സന്തോഷം തരുന്ന കാര്യം തന്നെയാണ്.

ഈ ടീമിന്റെ വൈബ് സെറ്റിലും നമുക്ക് കാണാമായിരുന്നു. കാരണം അത്രയും സന്തോഷമുള്ള ഒരു സെറ്റ് തന്നെയായിരുന്നു ഫ്‌ളാസ്‌ക്ക് എന്ന സിനിമയുടെ സമയത്ത് ഞാന്‍ കണ്ടത്,’ അശ്വതി ശ്രീകാന്ത് പറയുന്നു.


Content Highlight: Aswathy Sreekanth Talks About Surprise Call From Flask Movie And Jai Mahendran Series

We use cookies to give you the best possible experience. Learn more