മലയാളക്കരയിൽ അപൂർവ നേട്ടവുമായി മുന്നേറുന്ന ചിത്രമായി മാറിയിരിക്കുകയാണ് വാഴ 2. സവിൻ സയുടെ സംവിധാനത്തിൽ എത്തിയ ഈ ചിത്രം ബോക്സ് ഓഫീസിൽ 200 കോടിയിലധികം കളക്ഷൻ നേടി വിജയയാത്ര തുടരുകയാണ്.
ഇൻസ്റ്റഗ്രാം റീലുകളിലൂടെ വൈറലായ ഹാഷിറും സംഘവും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് യുവപ്രേക്ഷകരുടെ വലിയ പിന്തുണയാണ് ലഭിച്ചത്.
വാഴ2, Photo: IMDb
ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർക്കൊപ്പം ബിജുക്കുട്ടൻ, അജു വർഗീസ്, സുധീഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തി മികച്ച പ്രകടനം കാഴ്ച്ച വെച്ചു.
കൂടാതെ ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അത്തരത്തിൽ എടുത്ത് പറയേണ്ട ഒരു കഥാപാത്രമാണ് ഹാഷിറിന്റെ അമ്മയായി വേഷമിട്ട അശ്വതി. ഇപ്പോഴിതാ മൈൽ സ്റ്റോൺ നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ പലരും തന്നോട് ഇത്ര ചെറുപ്പമായിരുന്നോ എന്ന് ചോദിക്കാറുണ്ടെന്ന് പറയുകയാണ് അശ്വതി.
‘എല്ലാരും എന്നെ നേരിട്ട് കാണുമ്പോൾ ചോദിക്കാറുണ്ട് അയ്യോ ഇത്രയേ ഉള്ളു എന്ന് അത് സിനിമയിൽ അല്ല ചാനൽസിൽ അല്ലാത്ത ഷോ ചെയ്യുമ്പോളും പുറത്ത് വെച്ച് ആൾക്കാർ കാണുമ്പോഴും എന്നോട് ചോദിക്കാറുണ്ട് ഇത്ര ചെറുപ്പം ആയിരുന്നോ എന്ന്. ഫ്രെയിമിൽ കാണുമ്പോൾ വലിയ ഒരു സ്ത്രീ നിൽക്കുന്ന പോലെയാണെന്നും ഒരു 40 വയസ് കഴിഞ്ഞ ആളെ പോലെയാണെന്നും ആളുകൾ പറയും.
പ്രേക്ഷകർ അങ്ങനെ പറയുന്നതിൽ എനിക്ക് വിഷമമൊന്നും ഇല്ല. ഇപ്പോൾ തോന്നുന്നു അതൊരു പ്ലസ് ആണെന്ന്. കാരണം ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ച് എല്ലാ രീതിയിലേക്കും മാറാൻ സാധിക്കണം.
അശ്വതി ചന്ദ്, Photo: YouTube/ Screengrab
ഒരു എയ്‌ജ്ഡ് ആയിട്ടുള്ള ക്യാരറ്റക്ടർ ആയിട്ടും ചെയ്യാൻ കഴിയണം യങ് ആയിട്ടും ചെയ്യാൻ കഴിയണം. ഈ വേഷ പകർച്ച എന്നൊക്കെ പറയുന്നത് പോലെ
ഒരു ഡയറക്ടർക്ക് നമ്മളെ എങ്ങനെ വേണമെങ്കിലും പ്ലെയ്സ് ചെയ്‌യാൻ കഴിയണം. ഞാൻ വാഴ 2 വിൽ ഇളയ മകനെ ഗർഭിണിയായിരിക്കുന്ന രീതിയിലും അഭിനയിച്ചിട്ടുണ്ട് അവർ വലുതായ ശേഷവും അഭിനയിച്ചിട്ടുണ്ട്. അതിൽ നന്നയി എയ്ജ് ഡിഫ്രന്റ്സ് തോന്നിയിരുന്നെന്ന് പ്രേക്ഷകർ പറഞ്ഞിട്ടുണ്ട്,’ അശ്വതി ചന്ദ് പറഞ്ഞു.
റിലീസ് ചെയ്ത് വെറും എട്ട് ദിവസത്തിനുള്ളിൽ തന്നെ ചിത്രം ആഗോളതലത്തിൽ 117 കോടി രൂപയ്ക്ക് മുകളിൽ ഗ്രോസ് കളക്ഷൻ നേടി. ആദ്യ ഭാഗത്തെക്കാൾ വലിയ സ്വീകാര്യതയാണ് രണ്ടാം ഭാഗത്തിന് തിയേറ്ററുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. സവിൻ സ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഹിറ്റ് മേക്കർ വിപിൻ ദാസാണ്.
Content Highlight: Aswathy says that everyone who sees her will ask, “Was she so young?”