| Thursday, 10th July 2025, 1:57 pm

മനോജേട്ടൻ ആദ്യം ചെയ്തത് അനന്തഭദ്രത്തിലെ പാട്ട്; അതിശയിച്ചുപോയി: അശ്വതി മനോഹരൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ അറിയപ്പെടുന്ന അഭിനേത്രിയാണ് അശ്വതി മനോഹരൻ. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, കക്ഷി അമ്മിണിപിള്ള, അന്വേഷിപ്പിൻ കണ്ടെത്തും, കേരള ക്രൈം ഫയൽസിൻ്റെ ആദ്യ ഭാഗത്തിലും ഇപ്പോൾ തിയേറ്ററിൽ പ്രദർശനത്തിലെത്തിയ ധീരനിലും അശ്വതി അഭിനയിച്ചിട്ടുണ്ട്. ധീരൻ ചിത്രത്തിലെ അശ്വതിയുടെ പ്രകടനം അഭിനന്ദമർഹിക്കുന്നതായിരുന്നു. ഇപ്പോൾ ചിത്രത്തിൽ വിൻ്റേജ് താരങ്ങൾക്കൊപ്പം അഭിനയിച്ച അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി.

എല്ലാവരും ഉള്ളപ്പോള്‍ കഥകള്‍ കേള്‍ക്കാന്‍ രസമാണെന്നും ഫിലിമില്‍ ഷൂട്ട് ചെയ്ത കഥകളൊക്കെ അവര്‍ പറയുമെന്നും അശ്വതി പറയുന്നു. അത്തരത്തിലുള്ള കഥകളൊക്കെ താന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നതെന്നും സീനിയറായിട്ടുള്ളവരുടെ കൂടെ അധികം അഭിനയിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

പഴയ കഥകള്‍ പറയുമ്പോള്‍ എക്‌സ്പീരിയന്‍സ് ചെയ്യാന്‍ പറ്റുന്നുണ്ടെന്നും അത്തരം കഥകള്‍ കൂടുതലും അഭിമുഖങ്ങളിലാണ് പറയാറുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അനന്തഭദ്രം സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ ആദ്യം ഷൂട്ട് ചെയ്തത് തിര നുരയും എന്ന പാട്ടാണെന്ന് മനോജ് കെ. ജയന്‍ പറഞ്ഞിട്ടുണ്ടെന്നും അത് കേട്ട് താന്‍ അതിശയിച്ചുപോയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൗമുദിയോട് സംസാരിക്കുകയായിരുന്നു അശ്വതി മേനാഹരന്‍.

‘ഇവരെല്ലാവരും ഉള്ളപ്പോള്‍ കഥകള്‍ കേള്‍ക്കാന്‍ ഭയങ്കര രസമാണ്. ഞാനൊന്നും ഫിലിമില്‍ ഷൂട്ട് ചെയ്ത കാലഘട്ടത്തില്‍ ജീവിച്ച ആളല്ല. അപ്പോള്‍ ആ കഥകളൊക്കെ കേള്‍ക്കാന്‍ ഭയങ്കര രസമാണ്. അത്തരം കഥകളൊക്കെ ഞാന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. ഞാന്‍ അത്രയും സീനിയറായിട്ടുള്ള ആളുകളുടെ കൂടെ അഭിനയിച്ചിട്ടില്ല.

ഇവര്‍ ഇത്രയും പേരുള്ളത് കൊണ്ട് പഴയ ഒര്‍മകളൊക്കെ പറയുമ്പോള്‍ എക്‌സ്പീരിയന്‍സ് ചെയ്യാന്‍ പറ്റുന്നുണ്ട്. കൂടുതലും ഇന്‍ര്‍വ്യൂകളിലാണ് പറയുന്നത്. സെറ്റുകളില്‍ അങ്ങനെ സംസാരിക്കാന്‍ കിട്ടിയിട്ടില്ല. പ്രൊമോഷന് പോകുമ്പാഴാണ് അവരുമായിട്ട് ഇന്‍ട്രാക്ട് ചെയ്യുന്നത്. മനോജേട്ടന്‍ പറഞ്ഞൊരു കഥയുണ്ടായിരുന്നു.

പുള്ളിയുടെ ദിഗംബരന്‍ എന്ന കഥാപത്രം എനിക്ക് ഇഷ്ടമാണ്. എല്ലാവര്‍ക്കും ഇഷ്ടമാണ്. പുള്ളി ചെന്നിട്ട് ആദ്യം ചെയ്തത് തിര നുരയും എന്ന പാട്ടാണെന്ന് പറഞ്ഞിട്ടുണ്ട്. അതുകേട്ടപ്പോള്‍ ഞാന്‍ അതിശയിച്ചുപോയി. ആ പാട്ടില്‍ പുള്ളി ആ ക്യാരക്ടര്‍ കണ്ടുപിടിച്ചു എന്നുള്ളത്,’ അശ്വതി മനോഹരന്‍ പറയുന്നു.

Content Highlight: Aswathi Manoharan Taking about Dheeran Movie Experience

We use cookies to give you the best possible experience. Learn more