അങ്കം അട്ടഹാസം സിനിമയ്ക്ക നെഗറ്റീവ് റിവ്യൂ പറയാതിരിക്കാന്‍ യൂട്യൂബിലൂടെ ഫിലിം റിവ്യൂ ചെയ്യുന്ന അശ്വന്ത് കോക്ക് ഒരു ലക്ഷം ആവശ്യപ്പെട്ടെന്ന നടന്‍ മാധവ് സുരേഷിന്റെയും ചിത്രത്തിന്റെ നിര്‍മാതാവിന്റെയും ആരോപണത്തിന് മറുപടിയുമായി യൂട്യൂബര്‍ അശ്വന്ത് കോക്ക്. തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ആരോപണത്തിന് തെളിവ് ആവശ്യപ്പെട്ട് കൊണ്ട് അശ്വന്ത് രംഗത്തെത്തിയത്. വ്യാജ ആരോപണം തനിക്കെതിരെ ഉന്നയിച്ചതിന് താരത്തിന്റെ പിതാവും നടനുമായ സുരേഷ് ഗോപിക്കെതിരെ അടക്കം വിമര്‍ശിച്ച് കൊണ്ടായിരുന്നു വീഡിയോ പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത് വീഡിയോക്കിടെ നടന്‍ ധ്യാന്‍ ശ്രീനിവാസനെ കുറിച്ച് യൂട്യൂബര്‍ പറഞ്ഞ വാക്കുകളാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തിയേറ്ററുകളില്‍ തുടര്‍പരാജയ ചിത്രങ്ങളുമായി ധ്യാന്‍ എത്തുകയും ഭൂരിഭാഗം ചിത്രങ്ങള്‍ക്കും യൂട്യൂബര്‍ നെഗറ്റീവ് റിവ്യൂ നല്‍കുകയും ചെയ്തിരുന്നു. താരത്തിന്റെ ചിത്രങ്ങളെ കുറിച്ച് ഇത്രയധികം മോശം റിവ്യൂ നല്‍കിയിട്ടും ഒരിക്കലും ഇത്തരത്തിലൊരു ആരോപണം ധ്യാന്‍ ശ്രീനിവാസന്‍ ഉയര്‍ത്തിയിട്ടില്ലെന്ന് അശ്വന്ത് പറയുന്നു.
അശ്വന്ത്. Photo: Screen Grab/ Aswanth kok/ Youtube.com
‘ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ ഈ നിമിഷത്തില്‍ ഞാന്‍ ഓര്‍ക്കുന്നത് എന്റെ ധ്യാനിനെയാണ്, മൈ ധ്യാന്‍. എത്ര പടം ഞാന്‍ ധ്യാനിനെതിരെ പറഞ്ഞു. ഇന്ന് വരെ ആ മനുഷ്യന്‍, എന്റെ ധ്യാന്‍ കുട്ടന്‍ എനിക്കെതിരെ ഒരു വാക്ക് പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല ഇപ്പോഴും എനിക്ക് മെസേജും അയക്കാറുണ്ട്. ധ്യാനിനെ പോലെ ആവണമെങ്കില്‍ നീ പത്തല്ല നൂറ് ജന്മം ജനിച്ചാല്‍ പോലും നിനക്ക് സാധിക്കില്ല. ബികോസ് ധ്യാന്‍ ഇസ് ദ സണ്‍ ഓഫ് ഗ്രേറ്റ് ശ്രീനിവാസന്‍ സാര്‍. കേട്ടോടാ, അതിന് വലിയ വ്യത്യാസമുണ്ട് മോനേ മാധവേ,’അശ്വന്ത് പറയുന്നു.
ഒരുകാലത്ത് സുരേഷ് ഗോപിയുടെ ചിത്രങ്ങളുടെ വലിയ ആരാധകനായിരുന്നു താനെന്നും മാധവിന്റെ സഹോദരന്‍ ഗോകുലിന്റെ ചിത്രങ്ങളെ തന്റെ വീഡിയോസിലൂടെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും അശ്വന്ത് പറഞ്ഞു. ഇത്തരത്തില്‍ ഒരു സിനിമയ്ക്ക് വേണ്ടിയും പണം വാങ്ങിയിട്ടില്ലെന്നും അങ്ങനെ തെളിയിച്ചാല്‍ സിനിമകള്‍ക്ക് റിവ്യൂ ചെയ്യുന്ന ജോലി താന്‍ നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
അങ്കം അട്ടഹാസം. Photo; Book My Show
സുജിത് എസ്. നായര്‍ സംംവിധാനം ചെയ്ത് മെയ് 7ന് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു അങ്കം അട്ടഹാസം. മാധവ് സുരേഷിന് പുറമെ സൈജു കുറുപ്പും ഷൈന്‍ ടോം ചാക്കോയും പ്രധാനവേഷത്തിലെത്തിയ ചിത്രം തിയേറ്ററുകളില്‍ പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യാതൊരു തെളിവുമില്ലാതെ അശ്വന്തിനെതിരെ ഇരുവരും രംഗത്തെത്തിയത്.
Content Highlight: Aswanth Kok criticizes Actor madhav suresh and praises Dhyan Sreenivasn