| Thursday, 18th August 2016, 12:15 pm

ഏസൂസ് സെന്‍ഫോണ്‍ സീരീസ് മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഏസൂസ് ഇന്ത്യ സെന്‍ഫോണ്‍ 3 സീരീസിലുള്ള ഫോണുകള്‍ പുറത്തിറക്കി. സെന്‍ഫോണ്‍ 3 മോഡലിന് 21,999 രൂപയും സെന്‍ഫോണ്‍ 3 അള്‍ട്രാ 49,999 രൂപയും സെന്‍ഫോണ്‍ 3 ലേസര്‍ 18,999 രൂപയും സെന്‍ഫോണ്‍ 3 ഡ്യൂലക്‌സിന് 49,999 രൂപയുമാണ് വില.

ആമസോണ്‍, ഫഌപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ തുടങ്ങിയ ഓണ്‍ലൈനില്‍ വെബ്‌സൈറ്റുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ഫോണ്‍ സ്വന്തമാക്കാം. ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോയിലാണ് ഏസൂസ് ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്.

മെറ്റല്‍ ബോഡിയും ഹൈബ്രിഡ് ഡ്യുവല്‍ സിം കാര്‍ഡ് സ്ലോട്ടുമുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821 എസ്ഒ.സിയിലാണ് സെന്‍ഫോണ്‍ 3 ഡ്യുലക്‌സ് പ്രവര്‍ത്തിക്കുന്നത്.

ഏസൂസ് സെന്‍ഫോണ്‍ 3 മോഡലിന് 5.2 ഇഞ്ച് ഡിസ്‌പ്ലേയും 3 ജിബി റാമുമുണ്ട്. 32 ജിബിയാണ് സ്റ്റോറേജ്. 2650 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. സെന്‍ഫോണ്‍ (ZE552KL) മോഡിലിന് 5.5 ഇഞ്ച് ഡിസ്‌പ്ലേയും 4 ജിബി റാമും ഉണ്ട്. 64 ജിബിയാണ് ഇന്‍ബില്‍ട്ട് സ്റ്റോറേജ്. 3000 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്.

Latest Stories

We use cookies to give you the best possible experience. Learn more