| Friday, 13th May 2016, 3:30 pm

അസ്യൂസ് സെന്‍ഫോണ്‍ 3 സീരീസ് മോഡല്‍ ജൂണില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അസ്യൂസ് തേര്‍ഡ് ജനറേഷന്‍ സീരീസിലുള്ള സെന്‍ഫോണ്‍ പുറത്തിറക്കുന്നു. ജൂണിലാണ് പുത്തന്‍ മോഡലുമായി അസ്യൂസ് എത്തുന്നത്.

ക്വാല്‍കോം പ്രൊസസറിനൊപ്പം മീഡിയ ടെക് പ്രൊസസറും ഉള്‍പ്പെടുത്തിയാണ് പുതിയ മോഡല്‍ പുറത്തിറക്കുക.

ഓഗസ്‌റ്റോടെ ആറ് രാജ്യങ്ങളില്‍ ഫോണ്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. ഹ്യൂവേ ഒപ്പോ മോഡലുകളോടായിരിക്കും അസ്യൂസിന്റെ സെന്‍ഫോണ്‍ 3 സീരീസ് മത്സരിക്കുകയെന്നാണ് അറിയുന്നത്.

5.9 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ഇതിനുണ്ടാവുക. പിന്‍വശത്തെ ക്യാമറ 12 മെഗാപിക്‌സലും മുന്‍വശത്തെ ക്യാമറ 5 മെഗാപിക്‌സലുമായിരിക്കും. 32 ജിബിയാണ് ഇന്‍ബില്‍ട്ട് സ്റ്റോറേജ്.

Latest Stories

We use cookies to give you the best possible experience. Learn more