| Friday, 15th July 2016, 2:59 pm

എസൂസ് സെന്‍ഫോണ്‍ 3 ലേസര്‍, സെന്‍ഫോണ്‍3 മാക്‌സ് പുറത്തിറക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

എസൂസിന്റെ സെന്‍ഫോണ്‍ സീരീസിലെ 3 ലേസറും സെന്‍ഫോണ്‍ 3 മാക്‌സും പുറത്തിറക്കി. വിയറ്റ്‌നാമില്‍ നടന്ന ചടങ്ങിലാണ് ഫോണ്‍ പുറത്തിറക്കിയത്. സെന്‍ഫോണ്‍ 3 ലേസറിന് 18,000 രൂപയാണ് വില.

3 മാക്‌സിന് 13,500 രൂപയാമ് വില. എന്നാല്‍ ഫോണ്‍ എന്നുമുതല്‍ ലഭ്യമാകുമെന്ന് വ്യക്തമല്ല.രണ്ട് മോഡലും മെറ്റല്‍ ബോഡിയാണ്. ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

13 മെഗാപിക്‌സലാണ് ക്യാമറാ റെസല്യൂഷന്‍. സെന്‍ഫോണ്‍ 3 ലേസര്‍ മോഡലിന് 5.5 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയും 2.5 ഡി കര്‍വ്്ഡ് ഗ്ലാസുമാണ് ഉള്ളത്. 4 ജിബിയാണ് റാം. 32 ജിബിയാണ് ഇന്‍ബില്‍ട്ട് സ്റ്റോറേജ്.

ഫിംഗര്‍പ്രിന്റ് സ്‌കാനറും ഉണ്ട്. എസൂസ് സെന്‍ഫോണ്‍ 3 മാക്‌സിന് 5.2 ഇഞ്ച് ഐ.പി.എസ് എല്‍.സി.ഡി ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയാണ് ഉള്ളത്. 32 ജിബിയാണ് സ്റ്റോറേജ്. 4100 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. റിവേഴ്‌സ് ചാര്‍ജിങ്ങിനായി പവര്‍ ബാങ്ക് മോഡുമുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more