| Friday, 26th July 2013, 4:09 pm

ഏസസ് ഫോണ്‍പാഡ് 17,999 രൂപയ്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഏസസിന്റെ പുതിയ മോഡലായ ഫോണ്‍പാഡ് ഓണ്‍ലൈനില്‍. 17, 999 രൂപയ്ക്കാണ് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫഌപ് കാര്‍ട്ടില്‍ ലഭ്യമാണ്. അപ്‌ഗ്രേറ്റഡ് പ്രൊസസറും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഫോണിന്റെ പ്രധാന പ്രത്യേകത. []

7 ഇഞ്ച് എല്‍.ഇ.ഡി ബ്ലാക്ക്‌ലിറ്റ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 1280X800 പിക്‌സല്‍ റെസല്യൂഷനും 10 ഫിംഗര്‍ ഫിങ്കര്‍ മള്‍ട്ടി ടച്ചും ഉണ്ട്.

1.6 ജിഎച്ച് സെഡ് ഇന്റല്‍ ആറ്റം പ്രൊസസറും 1 ജിബി റാമുമാണ് ഫോണിനുള്ളത്. ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍ ടെക്‌നോളജിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജും ഉണ്ട്.

ജിഎസ്എം 900,1800 ഫ്രീക്വന്‍സി ബാന്‍ഡും വോയ്‌സ് കോളിങ് സപ്പോര്‍ട്ടും ഉണ്ട്. പിന്‍വശത്തെ ക്യാമറ 3 മെഗാപിക്‌സലും മുന്‍വശത്തെ ക്യാമറ 1.2 മെഗാപിക്‌സലുമാണ്.

4270 എംഎ എച്ച് ബാറ്ററി ലൈഫാണ് കമ്പനി പ്രദാനം ചെയ്യുന്നത്.  2013 ലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ഫോണ്‍ ആദ്യമായി അനൗണ്‍സ് ചെയ്തത്.

Latest Stories

We use cookies to give you the best possible experience. Learn more