| Thursday, 26th September 2019, 5:38 pm

'ഒത്ത നിലവെപ്പോലെ'; മഞ്ജുവിന്റെ തമിഴ് പാട്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രം ‘അസുരനി’ലെ പാട്ടെത്തി. വെട്രിമാരനാണ് പടം സംവിധാനം ചെയ്തിരിക്കുന്നത്. വട ചെന്നൈ എന്ന പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തിനു ശേഷം ധനുഷ് നായകനാവുന്ന വെട്രിമാരന്‍ ചിത്രമാണ് അസുരന്‍.

‘ഒത്ത നിലവെപ്പോലെ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഏക്നാഥ് ആണ്. സംഗീതം ജി.വി പ്രകാശ് കുമാര്‍, ടീജേ അരുണാചലം, ചിന്മയി എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആര്‍ വേല്‍രാജാണ് ഛായാഗ്രഹണം. അഭിരാമി, കെന്‍ കരുണാസ്, ടീജേ അരുണാചലം, പ്രകാശ് രാജ്, പശുപതി, ആടുകളം നരേന്‍, ബാലാജി ശക്തിവേല്‍, സുബ്രഹ്മണ്യ ശിവ, പവന്‍ എന്നിവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. എഡിറ്റിംഗ് ആര്‍ രാമര്‍ ആണ്. ആക്ഷന്‍ കൊറിയോഗ്രഫി പീറ്റര്‍ ഹെയ്ന്‍. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് നിര്‍മ്മാണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more