ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെല്‍സിയെ തോല്‍പ്പിച്ച് ആസ്റ്റണ്‍ വില്ല. ലണ്ടനിലെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഹോം ടീമിനെ വില്ലന്‍സ് പരാജയപ്പെടുത്തിയത്. ഒല്ലി വാട്കിന്‍സിന്റെ കരുത്തിലായിരുന്നു ടീമിന്റെ വിജയം.
മത്സരത്തില്‍ ആദ്യം അക്കൗണ്ട് തുറന്നത് ചെല്‍സിയായിരുന്നു. 37ാം മിനിട്ടില്‍ ജാവോ പെഡ്രോയാണ് ടീമിനായി ഗോള്‍ നേടിയത്. ആദ്യ പകുതി അതേ സ്‌കോറില്‍ അവസാനിച്ചെങ്കിലും വില്ലന്‍സ് അവസാന ലാപ്പില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു.
മത്സരത്തിനിടെ ആസ്റ്റൺ വില്ല താരങ്ങൾ.Photo: Aston Villa/x.com
ഒല്ലി വാട്കിന്‍സ് 63ാം മിനിട്ടിലായിരുന്നു ടീമിന് സമനില സമ്മാനിച്ച ഗോള്‍ വലയിലെത്തിച്ചത്. അതോടെ ഇരുടീമുകളും ഉണര്‍ന്ന് കളിച്ചു. പിന്നാലെ മത്സരം അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ വാട്കിന്‍സ് ഒന്നുകൂടി വല കുലുക്കി. 84ാം മിനിട്ടിലായിരുന്നു വില്ലന്‍സിന് വിജയം സമ്മാനിച്ച താരത്തിന്റെ ഗോള്‍.
വിജയത്തോടെ പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ വിജയ സ്ട്രീക്ക് ഉയര്‍ത്താന്‍ വില്ലന്‍സിന് സാധിച്ചു. അവസാനം കളിച്ച എട്ട് മത്സരങ്ങളില്‍ ടീം അപരാജിത കുതിപ്പാണ് നടത്തുന്നത്. ലീഗില്‍ തങ്ങളുടെ മുന്നില്‍ എത്തിയ എട്ട് ടീമുകളെയും വില്ലന്‍സ് മുട്ടുകുത്തിച്ചു. ടീം അവസാനമായി തോറ്റത് ലിവര്‍പൂളിനോടാണ്. ടൂര്‍ണമെന്റില്‍ നവംബര്‍ രണ്ടിനാണ് ദി റെഡ്സിന് എതിരെ പോരാടിയത്. അന്ന് രണ്ട് ഗോളിനായിരുന്നു ലിവര്‍പൂള്‍ ആസ്റ്റണ്‍ വില്ലയെ തോല്‍പ്പിച്ചത്.
മത്സരത്തിനിടെ ആസ്റ്റൺ വില്ല താരങ്ങൾ. Photo: Aston Villa/x.com
എന്നാല്‍, പിന്നീട് ഒരിക്കല്‍ പോലും ലയണ്‍സിന് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. ശേഷം ലീഗില്‍ നടന്ന എട്ട് മത്സരങ്ങളില്‍ ആഴ്സണലും മാഞ്ചസ്റ്റര്‍ യൂണൈറ്റഡുമടക്കമുള്ള വമ്പന്മാരും എതിരാളികളായി എത്തി. ഇവരോടൊന്നും ടീം ഒട്ടും പതറാതെ കളിച്ച് വിജയം നേടി. ബേണ്‍മൗത്ത്, ലീഡ്സ് യുണൈറ്റഡ്, വോള്‍വ്സ്, ബ്രൈട്ടണ്‍, വെസ്റ്റ് ഹാം എന്നിവരും നേരിടാന്‍ എത്തിയപ്പോള്‍ വിജയം വില്ലന്‍സിന് തന്നെയായിരുന്നു.
വിജയത്തോടെ പോയിന്റ് ടേബിളില്‍ തങ്ങളുടെ മൂന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാനും വില്ലന്‍സിന് സാധിച്ചു. 39 പോയിന്റാണ് ടീമിനുള്ളത്. ഒന്നാം സ്ഥാനത്തുള്ള ആഴ്സണലിന് 42 ഉം മാഞ്ചസ്റ്റര്‍ സിറ്റിക്ക് 40 പോയിന്റുമാണുള്ളത്. ഇരുവര്‍ക്കും കിരീടപ്പോരില്‍ വില്ല കടുത്ത പോരാട്ടമായിരിക്കും കാഴ്ച വെക്കുമെന്ന് ഉറപ്പാണ്.
Content Highlight: Aston Villa join Arsenal and Manchester United in a fierce battle for top spot in the Premier League as they are won last 8 matches