കോഴിക്കോട്: കൊറോണ വൈറസിന്റെ സാമൂഹിക വ്യാപന സാധ്യതയ്‌ക്കെതിരെ സര്‍ക്കാര്‍തലത്തില്‍ നടക്കുന്ന മുന്‍കരുതലുകളോടു സഹകരിച്ച് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ സൗജന്യ ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍ ആരംഭിച്ചു. ഇന്റേണല്‍ മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെലിമെഡിസിന്‍ വിഭാഗത്തിന്റെ സേവനം രാജ്യത്തിന്റെ എല്ലാഭാഗത്തുള്ള രോഗികള്‍ക്കും ലഭ്യമാകും.
പ്രധാനമായും കൊവിഡ് 19 രോഗലക്ഷണങ്ങള്‍ സംശയിക്കുന്നവര്‍ക്കാണ് ടെലിമെഡിസിന്‍ വിഭാഗത്തിന്റെ സൗകര്യം ഉപയോഗപ്രദമാവുക. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലാകമാനമുള്ള ആശുപത്രികളുടെ വെബ്സൈറ്റോ, ഫെയ്‌സ് ബുക്ക് പേജോ സന്ദര്‍ശിച്ച് അതില്‍ നല്‍കിയിരിക്കുന്ന ലിങ്കിലൂടെ നേരിട്ടു ടെലിമെഡിസിന്‍ സംവിധാനത്തിലേക്കു പ്രവേശിക്കാം.
തുടര്‍ന്ന് രോഗികളുടെ സൗകര്യത്തിനനുസരിച്ചുള്ള സമയം ബുക്ക് ചെയ്തശേഷം വിദഗ്ദ്ധ ഡോക്ടറുമായി മുഖാമുഖം സംസാരിക്കുവാന്‍ സാധിക്കും. ലോകാരോഗ്യ സംഘടനയുടെയും പ്രാദേശിക മെഡിക്കല്‍ പ്രോട്ടോക്കോളുകളുടെയും മാനദണ്ഡങ്ങളെ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ സൗജന്യ ടെലിമെഡിസിന്‍ സംവിധാനം ആരംഭിച്ചിരിക്കുന്നത്.
ഇതിനു പുറമെ അത്യാവശ്യമുള്ള രോഗികള്‍ക്ക് അനിവാര്യമായ ചികിത്സാ സംവിധാനങ്ങള്‍ (വിദഗ്ദ്ധ ഡോക്ടറുടെ സേവനവും, വീട്ടിനുള്ളില്‍ ഐ.സി.യു സംവിധാനങ്ങള്‍ ഉള്‍പ്പെടെ സജ്ജീകരിക്കല്‍) ആസ്റ്റര്‍ അറ്റ് ഹോം പദ്ധതിയുടെ ഭാഗമായും സജ്ജീകരിച്ചിട്ടുണ്ട്. ആസ്റ്റര്‍ @ ഹോം സേവനങ്ങള്‍ക്കായി 8606234234 എന്ന നമ്പറില്‍ ബന്ധപ്പെടുക.