ലണ്ടന്‍: വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റക്കാരെ സഹായിക്കുന്ന എട്ട് ഇസ്രഈലി നിര്‍മാണ കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തി ബ്രിട്ടണ്‍. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാന്‍ഡ് ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഗസയിലേക്കുളള സഹായം തടയുന്ന ഇസ്രഈല്‍ തീവ്ര വലതുപക്ഷ സംഘടനയ്ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വെസ്റ്റ് ബാങ്കില്‍ പുതിയതായി നിര്‍മിക്കാനിരിക്കുന്ന വന്‍കിട കുടിയേറ്റ പദ്ധതി ഇ1ന് ഇസ്രഈല്‍ സര്‍ക്കാര്‍ ടെന്‍ഡര് ക്ഷണിക്കാനിരിക്കെയാണ് ഈ നടപടി.
മുമ്പും ഇത്തരത്തിലുള്ള ഉപരോധങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഗസയിലേക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നത് തടയുന്ന സാവ് 9 എന്ന സംഘടനയ്ക്ക് മേലും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇസ്രഈല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് മേല്‍ വ്യാപാര ഉപരോധം ഏര്‍പ്പെടുത്താനുള്ള ബ്രിട്ടന്റെ നീക്കത്തിന് മറുപടിയായി കിഴക്കന്‍ ജെറുസലേമിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റ് കെട്ടിടം അടച്ച് പൂട്ടുമെന്ന് ഇസ്രഈല്‍ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് ഇരു രാജ്യങ്ങളുടെയും നയതതന്ത്രജ്ഞര്‍ ചര്‍ച്ച നടത്തിയതിന് ശേഷം ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു.
ആസ്‌ട്രേലിയയും ഇത്തരത്തില്‍ ഇസ്രഈലി കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെസ്റ്റ്ബാങ്കിലെ അനധികൃത കുടിയേറ്റങ്ങള്‍ ദ്വിരാഷ്ട്ര പദ്ധതിയെ ഇല്ലാതാക്കുന്നുവെന്ന് കാണിച്ചാണ് ആസ്‌ട്രേലിയ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Content Highlight: Assisting illegal settlers in the West Bank: Britain imposes sanctions on eight Israeli companies