| Thursday, 23rd August 2012, 9:40 am

ആസാം കലാപം: എം.എല്‍.എ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊക്രജാര്‍: ആസാം കലാപവുമായി ബന്ധപ്പെട്ട് എം.എല്‍.എ അറസ്റ്റില്‍. ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് നേതാവ് പ്രദീപ്  കുമാര്‍ ബ്രഹ്മയാണ് അറസ്റ്റിലായത്. പോലീസിന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇദ്ദേഹത്തിനെതിരെ അഞ്ച് കേസുകള്‍ രേഖപ്പെടുത്തിയതായാണ് അറിയുന്നത്. []
എം.എല്‍.എയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കൊക്രജാറില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

കൊക്രജാര്‍ വെസ്റ്റ് മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ് പ്രദീപ് ബ്രഹ്മ.

അതേസമയം, ഇന്നലെ ദുബ്രി ജില്ലയില്‍ ബംഗല്‍ദോബയില്‍ ബോഡോ തീവ്രവാദികളും ന്യൂനപക്ഷ കുടിയേറ്റക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇഷ്ടികക്കളത്തിലെ ജോലിക്കാരായ രണ്ടുപേര്‍ വെടിയേറ്റു മരിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more