ന്യൂദല്‍ഹി: ജാതി വ്യവസ്ഥക്കെതിരെ എഴുതിയതിന് എ.ബി.വി.പി യുടെ പ്രതികാര നടപടി. മന്ത്രിസഭയില്‍ സമ്മര്‍ദ്ദം ചെലുത്തി അസം യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനെ പുറത്താക്കി. നവംബര്‍ 28 നാണ് അധ്യാപകനെ പുറത്താക്കിയിരുന്നത്. തുടര്‍ന്ന് ഹൈക്കേടതി ഇടപെട്ട് അധ്യാപകനെ തിരിച്ചെടുത്തു.
മാനവവിഭവ ശേഷി മന്ത്രാലയത്തിന് കീഴില്‍ സ്ഥിതി ചെയ്യുന്ന യൂണിവേഴ്‌സിറ്റിയാണ് അസം യൂണിവേഴ്‌സിറ്റി. എ.ബി.വി.പി ദേശീയ ജനറല്‍ സെക്രട്ടറി ശ്രീഹരി ബോരിക്കര്‍ മന്ത്രിസഭയില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് അധ്യാപകനെ പുറത്താക്കിയത്.
യൂണിവേഴ്‌സിറ്റി രജിസ്ട്രാറുടെ ഓഫീസില്‍ നിന്നാണ് മുന്‍കൂര്‍ നോട്ടീസ് പോലും നല്‍കാതെ മാസ് കമ്മ്യൂണിക്കേഷന്റെ അസോസിയേറ്റ് പ്രൊഫസറായ ചാര്‍വാകിന് ടെര്‍മിനേഷന്‍ ചെയ്തുകൊണ്ടുള്ള കത്ത് കൊടുത്തത്. നിയമ വിരുദ്ധ നിയമനം എന്നായിരുന്നു കത്തില്‍ കാരണം പറഞ്ഞിരുന്നത്.
എന്നാല്‍ ഇത് എ.ബി.വി.പിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു. ചര്‍വാക്ക് യുക്തിവാദിയായണ് നാട്ടില്‍ അറിയുന്നത്. ജേണലിസ്റ്റ് കൂടിയായ ഇദ്ദേഹം അഗര്‍ത്തലയിലെ ആള്‍ ഇന്ത്യ റേഡിയോയിലും ദൂരദര്‍ശലിലും ജോലി ചെയ്തിച്ചുണ്ട്. കൂടാതെ ജാതി വ്യവസ്ഥക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയും ലേഖനങ്ങള്‍ എഴുതുകയും ചെയ്യാറുണ്ട്.
മുഖോപാധ്യായ് എന്നപേരില്‍ എഴുതപ്പെടുന്ന ലേഖനങ്ങള്‍ക്ക് വലിയ വായനക്കാരും ഉണ്ട്. ഇതെല്ലാമാണ് യൂണിവേഴ്‌സിറ്റിയിലെ എ.ബി.വി.പി നേതാക്കളെ ചൊടിപ്പിച്ചതും അധ്യാപകനെതിരെ നീങ്ങാന്‍ പ്രേരകമായതും.
സ്മൃതി ഇറാനി കേന്ദ്ര മാനവ വിഭവ മന്ത്രിയായിരുന്ന സമയത്ത് കൊടുത്ത പരാതിയില്‍ നടപടി ഉണ്ടായിരുന്നില്ല. പിന്നീട് ആര്‍.എസ്.എസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സ്മൃതി ഇറാനിയെ പുറത്താക്കുകയും ജാവേദ് പരീക്കര്‍ പകരമായി എത്തുകയും ചെയതു. തുടര്‍ന്നാണ് പുറത്താക്കല്‍ നടപടി ഉണ്ടാകുന്നത്.
എ.ബി.വി.പി നല്‍കിയ മെമ്മോറാണ്ടത്തെ തുടര്‍ന്ന് ഒരു അന്വേഷണ കമ്മീഷനെ നിയമിക്കുകയും ചവാര്‍ക്കര്‍ ഉള്‍പ്പടെ മൂന്നപേരെയുമാണ് പുറത്താക്കിയത്. ഇതിനെതിരെ ഇദ്ദേഹം ഗുവാഹത്തി ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചു.
ഹര്‍ജി പരിഗണിച്ച് കോടതി യൂണിവേഴ്‌സിറ്റിയോട് വിശദീകരണം ചോദിക്കുകയും ഉത്തരവ് കോടതിയില്‍ ഹാജരാക്കാനും പറഞ്ഞു. എന്നാല്‍ കൃത്യമായ കാരണം നല്‍കാനില്ലാത്ത യൂണിവേഴ്‌സിറ്റി അധികാരികള്‍ ചവാര്‍ക്കറിനെ പുറത്താക്കി ഇറക്കിയ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കോടതി അധ്യാപകരെ തിരിച്ചെടുക്കാന്‍ ഉത്തരവിറക്കുകയും ചെയ്തു.