| Saturday, 24th November 2018, 8:41 pm

യഥാര്‍ത്ഥ കഥ സിനിമയാക്കി ജിസ് ജോയിയും ആസിഫും; വിജയ് സൂപ്പറും പൗര്‍ണമിയുടെയും ട്രെയ്‌ലര്‍ പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ജിസ് ജോയി – ആസിഫ് അലി കൂട്ട് കെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം വിജയ് സൂപ്പറും പൗര്‍ണമിയുടെയും ട്രെയ്‌ലര്‍ പുറത്തുവിട്ടു. ഇത് മൂന്നാം തവണയാണ് ജിസും ആസിഫും ഒന്നിക്കുന്നത്.

ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലറില്‍ പറയുന്നത്. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ജിസ് ജോയ് തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് സൂര്യ ഫിലിമ്സിന്റെ ബാനറില്‍ സുനില്‍ എ.കെയാണ്.

Also Read  അമ്പത്തൊന്ന് അക്ഷര വീടുകളുമായി “അമ്മ”; തീം സോംഗ് പുറത്തുവിട്ടു; സംവിധാനം ആഷിഖ് അബു

സിദ്ധീഖ്, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ശാന്തികൃഷ്ണ, ആര്‍.ജെ ജോസഫ് അന്നകുട്ടി ജോസ്, ബാലു വര്‍ഗീസ്, കെ.പി.എ.സി ലളിത എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

രണദിവെ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. ജിസ് ജോയ്യുടെ വരികള്‍ക്ക് പ്രിന്‍സ് ജോര്‍ജാണ് സംഗീതം. ഫോര്‍ മ്യൂസിക്‌സ് ആണ് പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത്. മസ്‌ക്കറ്റില്‍ നടന്ന സണ്‍ഡേ ഹോളിഡെയുടെ വിജയാഘോഷ ചടങ്ങിലായിരുന്നു ജിസ് ജോയ് ചിത്രം പ്രഖ്യാപിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more