| Friday, 25th July 2025, 10:37 am

'അമ്മ'യെ മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് പറ്റില്ല, ഞാൻ ഫോൺ വിളിച്ചാലെടുക്കില്ല: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താരസംഘടനയായ AMMA യെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. അമ്മയുടെ നെഗറ്റീവ് കാര്യങ്ങളാണ് ചര്‍ച്ച ആയിട്ടുള്ളതെന്നും എന്നാല്‍ ഒരുപാട് നല്ല കാര്യങ്ങള്‍ സംഘടന ചെയ്യാറുണ്ടെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ മിറാഷിന്റെ പ്രൊമോഷന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഉറപ്പായിട്ടും സംഘടനയില്‍ അംഗമായി നില്‍ക്കാന്‍ തന്നെയാണ് തീരുമാനം. കാരണം ആ സംഘടന ആവശ്യമാണ്. ആ സംഘടന ചെയ്യുന്ന കാര്യങ്ങള്‍ അതില്‍ നടക്കുന്ന പല കാര്യങ്ങളും നെഗറ്റീവ് ആയിട്ടുള്ളതാണ് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതും ആളുകള്‍ ചോദ്യം ചെയ്തിട്ടുള്ളതും. പക്ഷെ ആ സംഘടന ചെയ്യുന്ന ഒരുപാട് നല്ല കാര്യങ്ങളുണ്ട്.

ഇത്രയും വര്‍ഷങ്ങളായിട്ട് അതില്‍ നിന്ന ഒരാളെന്ന രീതിയില്‍ എനിക്ക് അതറിയാം. അപ്പോള്‍ അതിന്റെ തലപ്പത്തേക്ക് ഇനി ഒരു പുതിയ ജനറേഷന്‍ വരേണ്ട ആവശ്യമുണ്ട്. അത് ഡിമാന്റ് ചെയ്യപ്പെടുന്നുണ്ട് എന്ന് എല്ലാവരും പറയുന്നു. അതിന് കേപ്പബിള്‍ ആയിട്ടുള്ള ആളുകള്‍ തീര്‍ച്ചയായിട്ടും തലപ്പത്തേക്ക് വരണം. ആ ഒരു ക്യാപ്റ്റന്‍സി കൈകാര്യം ചെയ്യാന്‍ പറ്റുന്ന ഒരാള്‍, അത് ചാക്കോച്ചനെ പോലെയുള്ള ആളുകളുടെ പേരാണ് വന്നുകൊണ്ടിരിക്കുന്നത്.

അത്തരത്തിലുള്ള ആളുകള്‍ വരുമ്പോൾ ഞങ്ങളെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നത് ഞങ്ങളും ചെയ്യും. ഞാനൊരിക്കലും അതിന് കേപ്പബിള്‍ അല്ല. എന്റെ കമ്യൂണിക്കേഷന്‍ സ്‌കില്‍ വളരെ കുറവാണ്. ഞാന്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ല. ഒരു സംഘടനയില്‍ ഒക്കെ നില്‍ക്കുമ്പോള്‍ കുറച്ചുകൂടി മര്യാദയുള്ള ആളായിരിക്കും വേണ്ടത്,’ ആസിഫ് അലി പറയുന്നു.

ആരോപണ വിധേയരല്ലാത്ത ശക്തരായ ആളുകൾ ‘അമ്മ’യുടെ തലപ്പത്തേക്ക് വരണമെന്ന് ഇന്നലെ ( വ്യാഴം) ആസിഫ് അലി പറഞ്ഞിരുന്നു. അമ്മയുടെ തെരഞ്ഞെടുപ്പ് ചർച്ചയാകുകയാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നലെ പൂർത്തിയായി. ഇന്നത്തോടെ അതിന് ഏകദേശ രൂപമാകും. ജഗദീഷ്, കുഞ്ചാക്കോ ബോബൻ, വിജയരാഘവൻ, നവ്യ നായർ, ശ്വേതാ മേനോൻ, ജയൻ ചേർത്തല, ബാബുരാജ്, അൻസിബ, അഞ്ജലി, ലക്ഷ്മി പ്രിയ, ഡിസ്കോ രവീന്ദ്രൻ, ജോയ് മാത്യു എന്നിവരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ജോയ് മാത്യൂവിൻ്റെ പത്രിക തള്ളിപ്പോയി.

Content Highlight: Asif Ali talking about AMMA Association

We use cookies to give you the best possible experience. Learn more