നിലവില്‍ ഇന്ത്യന്‍ സിനിമയില്‍ വ്യത്യസ്ത ഴോണറിലുള്ള ചിത്രങ്ങള്‍ പരീക്ഷിക്കുന്നതിലും അത് വിജയമാക്കി മാറ്റുന്നതിലും ബഹുദൂരം മുന്നിട്ട് നില്‍ക്കുന്ന ഇന്‍ഡസ്ട്രിയാണ് മലയാളത്തിലേത്. പരീക്ഷണ ചിത്രങ്ങള്‍ കൊണ്ട് വരുന്നതില്‍ നിര്‍മാതാക്കള്‍ക്ക് ധൈര്യം പകരുന്നതാകട്ടെ ഴോണറേതെന്ന് നോക്കാതെ നല്ല ചിത്രങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകരുമാണ്.
ഹൗഡിനി.
ഇത്തരത്തില്‍ മലയാളത്തില്‍ നിന്നും ഇന്ത്യന്‍ സിനിമയ്ക്ക് മുമ്പിലേക്ക് കാഴ്ച്ചവെക്കാന്‍ സാധിക്കുന്ന മറ്റൊരു ചിത്രവുമായി എത്തുകയാണ് ആസിഫ് അലി. താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട ഹൗഡിനി-ദ കിങ് ഓഫ് മാജിക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ജി. പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മജീഷ്യനായാണ് ആസിഫ് വേഷമിട്ടിരിക്കുന്നത്.
മാജിക്കിനൊപ്പം ആക്ഷനും ഇമോഷനും പ്രാധാന്യം നല്‍കുന്ന ചിത്രം ആസിഫിന്റെ കരിയറിലെ പുതുമയുള്ള വേഷമാകുമെന്നതില്‍ സംശയമില്ല. ജയസൂര്യ നായകനായി വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന കത്തനാര്‍ പോലെ മറ്റൊരു ഫാന്റസി ചിത്രമായിരിക്കും ഹൗഡിനി എന്ന പ്രതീക്ഷയും പ്രേക്ഷകര്‍ക്കുണ്ട്. ക്യാപ്റ്റന്‍, വെള്ളം, മേരി ആവാസ് സുനോ, ദി സീക്രട്ട് ഓഫ് വിമന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൗഡിനി.
Photo: IMDB
ജോബി .പി. സാം നിര്‍മിക്കുന്ന ചിത്രത്തില്‍ ഗുരു സോമസുന്ദരം, ശ്രീകാന്ത് മുരളി, പ്രശാന്ത് അലക്‌സാണ്ടര്‍, ദേവി നായര്‍, ഗീതി സംഗീത, വിവിയ ശാന്ത് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത് ബിജിബാലാണ്. അതേസമയം ആസിഫിന്റെ കരിയറിലെ തന്നെ വമ്പന്‍ ചിത്രമായി ഒരുങ്ങുന്ന ടിക്കി ടാക്കയാണ് റിലീസിനൊരുങ്ങുന്ന താരത്തിന്‌റെ അടുത്ത ചിത്രം. രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്ക ഔട്ട് ആന്റ് ഔട്ട് ആക്ഷന്‍ ചിത്രമായാണ് ഒരുങ്ങുന്നത്.
Content Highlight: Asif Ali’s new movie Houdini’s First look poster out