| Wednesday, 10th September 2025, 2:20 pm

ചെറിയ പിള്ളേരുമായി പിടിച്ചുനില്‍ക്കേണ്ടേ; ടിക്കി ടാക്കയെ കുറിച്ച് ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വരാനിരിക്കുന്ന സിനിമകളില്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആസിഫ് അലി നായകനായെത്തുന്ന ടിക്കി ടാക്ക. ആസിഫിന്റെ കരിയറിലെ തന്നെ വന്‍ബജറ്റിലൊരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് രോഹിത്ത് വി. എസാണ്. കള എന്ന സിനിമയ്ക്ക് ശേഷം രോഹിത്ത് സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ടിക്കി ടാക്കയ്ക്ക് ഉണ്ട്.

ആസിഫ് അലിക്ക് പുറമെ നസ്‌ലെന്‍, ഹരിശ്രീ അശോകന്‍, ലുക്മാന്‍ അവറാന്‍, വാമിഖ ഗബ്ബി, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിങ്ങനെ വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇപ്പോള്‍ ടിക്കി ടാക്ക സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി.

‘ടിക്കി ടാക്ക എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഞാന്‍ ഏറ്റവും എഫേര്‍ട്ട് എടുത്തിരിക്കുന്നത്. കാരണം ജീവിതത്തില്‍ ഒരു പ്രാവശ്യം അങ്ങനെ ചെയ്യണം. ഒരു പ്രാവശ്യമൊക്കെയെ നമ്മള്‍ അത്തരത്തിലൊരു എഫേര്‍ട്ട് എടുക്കുകയുള്ളു. കരിയറില്‍ അങ്ങനെയൊരു കഥാപാത്രം ചെയ്യണമെന്നുണ്ടായിരുന്നു. ക്യാരക്ടര്‍ പല കാര്യങ്ങളും ഡിമാന്‍ഡ് ചെയ്യുന്നുണ്ട്.

നമുക്ക് ചെയ്യാന്‍ പറ്റുന്നതും കഴിക്കാന്‍ പറ്റുന്നതുമൊക്കെ നമ്മള്‍ ആസ്വദിച്ച് കഴിഞ്ഞു. ഇനിയും അതിലൊരു ഡിസിപ്ലിന് കൊണ്ടുവരണം. ചെറിയ പിള്ളേരുമായി പിടിച്ച് നില്‍ക്കണ്ടേ,’ ആസിഫ് അലി പറയുന്നു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുമ്പൊരു അഭിമുഖത്തില്‍ ടിക്കി ടാക്ക എന്ന സിനിമക്ക് വേണ്ടി താന്‍ ആസ്വദിച്ച് കഴിച്ച ഭക്ഷണമെല്ലാം ശരീരത്തില്‍ നിന്ന് കളയാനുള്ള ശ്രമത്തിലാണെന്നും ആസിഫ് അലി പറഞ്ഞിരുന്നു. തന്റെ കെ.ജിഎഫ് ആണ് ടിക്കി ടാക്ക എന്ന് ആസിഫ് അലി പറഞ്ഞും വൈറലായിരുന്നു.

Content highlight: Asif Ali on the movie Tiki Taka

We use cookies to give you the best possible experience. Learn more