| Wednesday, 18th March 2026, 8:00 pm

കാറ് കഴുകുമ്പോള്‍ സഹായിക്കാന്‍ പോയാല്‍ പണി കിട്ടും; ചില സമയത്ത് ഭയങ്കര ഗൗരവക്കാരനാണ് ഇക്ക: അസ്‌കര്‍ അലി

ഐറിന്‍ മരിയ ആന്റണി

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് അസ്‌കര്‍ അലി. ആസിഫ് അലിയുടെ സഹോദരന്‍ കൂടിയായ അസ്‌കര്‍ ഹണി ബീ ടൂ എന്ന സിനിമയിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് ചെമ്പരത്തിപൂവ്, കാമുകി, എന്നീ സിനിമകളിലും അഭിനയിച്ചു.

ആസിഫലിയുമായി തനിക്കുള്ള അടുപ്പത്തെ കുറിച്ച് താരം മുമ്പും പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്. ഇപ്പോള്‍ ജിഞ്ചര്‍ മീഡിയയുമായുള്ള അഭിമുഖത്തില്‍ താരം ആസിഫ് അലിയെ പറ്റി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ആസിഫ് അലി എല്ലാ കാര്യങ്ങളിലും നമ്മുടെ കൂടെയുണ്ടാകുമെന്നും എന്നാല്‍ ചിലപ്പോള്‍ വളരെ ഗൗരവക്കാരനാണെന്നും അസ്‌കര്‍ അലി പറഞ്ഞു.

‘ചില സമയത്ത് ഇക്ക വല്ലാത്ത സീരിയസാകും. അത് എനിക്ക് ഇഷ്ടമല്ല. അപ്പോള്‍, ഞാന്‍ വിചാരിക്കും പുള്ളി എന്താണ് ഇത്ര ആറ്റിറ്റിയൂഡ് ഇട്ട്  രാവിലെ തന്നെ ഇരിക്കുന്നത് എന്ന്. ചില സമയത്ത് ഇക്ക ഭയഭങ്കര എനര്‍ജിയിലായിരിക്കും ഇരിക്കുക. എനിക്കത് വ്യക്തമായിട്ട് മനസിലാകും. ഞങ്ങളുടെ എല്ലാവരുടെയും ചെരുപ്പ് ഇക്ക രാവിലെ എഴുന്നേറ്റ് ക്ലീന്‍ ചെയ്യും

ഇക്കയ്ക്ക് അങ്ങനെയൊരു സ്വഭാവമുണ്ട്. രാവിലെ എഴുന്നേറ്റ് വരുമ്പോള്‍ എന്റെ ഷൂ ആണ് തുടക്കുന്നതെങ്കില്‍ ഞാന്‍ അടുത്തോട്ട് പോകില്ല, ‘ നിനക്ക് ഇതൊക്കെ വൃത്തിയായിട്ട് സൂക്ഷിച്ചൂടെ’ എന്ന് പറഞ്ഞ് ചീത്ത പറയും. അതുപോലെ ചില സമയത്ത് കാറൊക്കെ സീരിയസായി കഴുകി കൊണ്ട് ഇരിക്കുകയായിരിക്കും എന്നെ കാണുകയാണെങ്കില്‍ എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കും,’ അസ്‌കര്‍ അലി പറയുന്നു.

അവിടെ പോയി സഹായിക്കാന്‍ നിന്ന് കഴിഞ്ഞാല്‍ താന്‍ ആ ദിവസം മുഴുവന്‍ കാറ് കഴുകി കൊണ്ടിരിക്കേണ്ടി വരുമെന്നും ചില സമയത്ത് വളരെ കര്‍ക്കശക്കാരനാണ് ആസിഫ് അലിയെന്നും അസ്‌കര്‍ പറഞ്ഞു. എല്ലാ അടിച്ചുപൊളിക്കും നമ്മുടെ കൂടെയുണ്ടാകുമെന്നും എന്നാല്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ക്ക് ആസിഫിന് അച്ഛന്റെ സ്വഭാവമാണ് കിട്ടിയിരിക്കുന്നതെന്നും അസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സംഭവം അധ്യായം ഒന്നാണ് അസ്‌കറിന്റേതായി തിയേറ്ററുകളിലെത്തിയ ചിത്രം. ജിത്തു സതീശന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ   സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Content Highlight:  Asif Ali is very strict at times, says Askar Ali

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more