മലയാളികളുടെ ഇഷ്ടനടന്മാരിലൊരാളാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് സിനിമാലോകത്തേക്ക് കടന്നുവന്നത്. ചുരുങ്ങിയകാലം കൊണ്ട് യുവനടന്മാരുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ ആസിഫിന് സാധിച്ചു. മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ പലരുമായും വര്‍ക്ക് ചെയ്ത ആസിഫ് ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കി.
ഇടക്ക് കരിയറില്‍ ചെറുതായി ഇടറിയെങ്കിലും കഴിഞ്ഞവര്‍ഷം താരം അതിഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. തുടര്‍ച്ചയായി മികച്ച സിനിമകളുടെ ഭാഗമാവുകയും എല്ലാം മികച്ച വിജയം നേടുകയും ചെയ്തതോടെ പഴയ ട്രാക്കിലേക്ക് ആസിഫ് കയറി. തന്റെ ഇഷ്ടനടന്മാരിലൊരാളായ മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി.
‘ലാല്‍ സാറിനെപ്പറ്റി സംസാരിക്കുമ്പോഴെല്ലാം എന്റെ മനസില്‍ ആദ്യം ഓടിവരുന്ന സിനിമയാണ് ദൃശ്യം. ആ പടത്തില്‍ പുള്ളി കിടിലന്‍ പെര്‍ഫോമന്‍സാണ് ചെയ്ത് വെച്ചിരിക്കുന്നത്. വളരെ സിമ്പിളായിട്ടുള്ള ഒരു ഫാമിലി മാനായാണ് ലാലേട്ടന്‍ ആ പടത്തിന്റെ ഫസ്റ്റ് ഹാഫില്‍ പെര്‍ഫോം ചെയ്തത്. എല്ലാവര്‍ക്കും ആ ഒരു പോര്‍ഷന്‍ ഭയങ്കരമായി കണക്ടായി.
എന്നെ സംബന്ധിച്ച് കുറച്ചുകാലത്തിന് ശേഷം എനിക്ക് ഒരു തിരിച്ചുകിട്ടല്‍ പോലെയായിരുന്നു ആ പടത്തില്‍ ലാലേട്ടനെ കണ്ടപ്പോള്‍ ഫീല്‍ ചെയ്തത്. ആ സിനിമക്ക് മുമ്പ് ലാലേട്ടന്‍ ചെയ്തതെല്ലാം കുറച്ച് ലാര്‍ജര്‍ ദാന്‍ ലൈഫ് ടൈപ്പ് ക്യാരക്ടറായിരുന്നു. അതില്‍ നിന്ന് മാറി വളരെ സിമ്പിളായിട്ടുള്ള ഒരു ലാലേട്ടനെ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷമായിരുന്നു മനസില്‍’ ആസിഫ് അലി പറയുന്നു.
മോഹന്‍ലാലിനെക്കുറിച്ച് അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത ആളുകള്‍ എപ്പോഴും പറയാറുള്ളത് ഡയലോഗ് ഡെലിവറിയും ഫ്‌ളെക്‌സിബിലിറ്റിയുമല്ലെന്നും ആസിഫ് പറഞ്ഞു. ചില സീനുകളില്‍ അദ്ദേഹം സട്ടിലായി ചെയ്യുന്ന കാര്യങ്ങള്‍ പലരെയും അത്ഭുതപ്പെടുത്താറുണ്ടെന്നും അദ്ദേഹം ചെയ്യുന്ന ചില റിയാക്ഷനുകള്‍ വളരെ സ്‌പെഷ്യലാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
ആസിഫ് അലി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മിറാഷ്. കൂമന് ശേഷം ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന ആസിഫ് അലി ചിത്രമാണ് ഇത്. അപര്‍ണ ബാലമുരളിയും ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹക്കിം ഷാ, ദീപക് പറമ്പോള്‍, ഹന്നാ റെജി കോശി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സെപ്റ്റംബര്‍ 19ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Asif Ali about Mohanlal’s performance in Drishyam Movie