| Monday, 8th September 2025, 10:52 pm

ഫോൺ വിളിച്ചാലെടുക്കാത്തത് എന്റെ മോശം സ്വഭാവം; അത് മാറ്റാനുദ്ദേശിക്കുന്നില്ല: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മുൻനിര നടൻമാരിലൊരാളാണ് ആസിഫ് അലി. കഴിഞ്ഞ 15 വർഷമായി മലയാളസിനിമയിൽ സജീവമാണ് ആസിഫ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തിൽ തന്നെ മികച്ച സംവിധായകരുടെ സിനിമകളിൽ ആസിഫ് ഭാഗമായിരുന്നു.

പിന്നീട് ആസിഫിൻ്റെ കരിയറിൽ പരാജയങ്ങൾ സംഭവിച്ചുവെങ്കിലും അതിനെ മറികടന്ന വർഷമായിരുന്നു 2024. കഴിഞ്ഞ വർഷം ഇറങ്ങിയ കിഷ്‌കിന്ധാ കാണ്ഡം, ഈ വർഷം പുറത്തിറങ്ങിയ രേഖാചിത്രം എന്നിവ ഹിറ്റ് ചിത്രങ്ങളായിരുന്നു. ആസിഫിനെ വിളിച്ചാൽ ഫോണിൽ കിട്ടാറില്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ്.

‘ഫോൺ വിളിച്ചാലെടുക്കാത്തത് എന്റെ മോശം സ്വഭാവമാണ്. മാറ്റാൻ ഉദ്ദേശിക്കുന്നുമില്ല. അത് വളരെയധികം ആസ്വദിക്കുന്നയാളാണ്. നമ്മൾ ഒരാളുടെ അടുത്ത് ഒരുപാട് നേരം സംസാരിച്ചു. എനിക്കൊരു കാൾ വരില്ല. ഞാൻ സംസാരിക്കുന്നതിനിടയിൽ നിന്ന എഴുന്നേറ്റ് പോയിട്ടില്ല. ഒഴുക്ക് നഷ്ടപ്പെടാതെ നമുക്ക് സംസാരിക്കാൻ പറ്റും. ആ ഫ്രീഡം ഫോണുണ്ടെങ്കിൽ കിട്ടില്ല,’ ആസിഫ് പറയുന്നു.

പക്ഷേ, താൻ ഫോണുപയോഗിക്കാതെ തന്റെ കാര്യങ്ങൾ വളരെ കൃത്യമായി നടന്നുപോകണമെന്നും അതിന് ഒരാളെ കണ്ടെത്തിയിട്ടുണ്ടെന്നും ആസിഫ് അലി പറയുന്നു. എന്നാൽ, ഫോണിൽ കിട്ടാത്തതുകൊണ്ട് വലിയ നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ടെന്നും വിശേഷപ്പെട്ട, ഇഷ്ടപ്പെട്ട പലരും വിളിച്ചിട്ട് കിട്ടിയിട്ടില്ലെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.

ഫോൺ എടുക്കാത്തത് കൊണ്ട് ഒരുപാട് സിനിമകൾ നഷ്ടമായിട്ടുണ്ടെന്നും നമുക്കുള്ളതാണെങ്കിൽ നമ്മുടെ അടുത്തേക്ക് വരും എന്ന വിശ്വാസമുള്ളത് കൊണ്ട് അതൊക്കെ അഡ്ജസ്റ്റ് ചെയ്തുപോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമാ ഷൂട്ടിങ്ങിന്റെ ഭാഗമായി മുപ്പത്, നാൽപത് ദിവസമൊക്കെ ഒരു മുറിയിൽ തന്നെ ഇരിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും താൻ അപ്പോൾ ആദ്യം ചെയ്യുന്നത്, ചെടി മേടിച്ച് മുറിയിൽ വെക്കുന്നതാണെന്നും ആസിഫ് പറയുന്നു. ഒരു ജീവൻ കൂടി മുറിക്കകത്തുണ്ടാവണം എന്ന നിഷ്ഠ തനിക്കുണ്ടെന്നും തനിക്കൊരു പച്ച കണ്ടാൽ മതിയെനന്നും പറഞ്ഞ അദ്ദേഹം, അത് പക്ഷേ, നമ്മുടെ ദിവസത്തിൽ ഒരുപാട് വ്യത്യാസങ്ങളുണ്ടാക്കുമെന്ന് കൂട്ടിച്ചേർത്തു

Content Highlight: Asif Ali about his habit that not picking up the calls

We use cookies to give you the best possible experience. Learn more