| Wednesday, 8th April 2020, 8:39 am

ഏഷ്യാനെറ്റ് ന്യൂസിനെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിനെതിരെ ട്വിറ്ററില്‍ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. ആന്റി നാഷണല്‍ ഏഷ്യാനെറ്റ് ന്യൂസ് എന്ന ഹാഷ്ടാഗിലാണ് പ്രചരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസ് അടക്കമുള്ളവര്‍ ഏഷ്യാനെറ്റിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പൗരത്വ വിരുദ്ധ സമരത്തില്‍ ബി.ജെ.പിയ്‌ക്കെതിരെ നിലപാടെടുത്തു, ശബരിമലയില്‍ സംഘപരിവാറിനൊപ്പം നിന്നില്ല, അമേരിക്കയ്ക്ക് മരുന്ന് കയറ്റുമതി ചെയ്യാനുള്ള തീരുമാനത്തെ തെറ്റായി റിപ്പോര്‍ട്ട് ചെയ്തു എന്നൊക്കെ പറഞ്ഞാണ് വിദ്വേഷ പ്രചരണം.

നേരത്തെ ദല്‍ഹി കലാപത്തെ തുടര്‍ന്ന് സംഘപരിവാര്‍ വിരുദ്ധ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് ഏഷ്യാനെറ്റിന്റെ സംപ്രേഷണം വിലക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

റിപ്പോര്‍ട്ടറായ പി.ആര്‍ സുനില്‍ ദല്‍ഹി കലാപം നിരന്തരം റിപ്പോര്‍ട്ട് ചെയ്‌തെന്നായിരുന്നു വിലക്കിയ നോട്ടീസില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more