ഏഷ്യാ കപ്പില്‍ ശ്രീലങ്കയും പാകിസ്ഥാനും തമ്മിലുള്ള വമ്പന്‍ മത്സരം നടക്കുകയാണ്. സൂപ്പര്‍ ഫോറില്‍ മൂന്നാം സ്ഥാനത്ത് എത്തണമെങ്കില്‍ ഇരു ടീമുകള്‍ക്കും മത്സരം നിര്‍ണായകമാണ്. സൂപ്പര്‍ ഫോറിലെ തങ്ങങ്ങളുടെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്ക പരാജയപ്പെട്ടിരുന്നു. പാകിസ്ഥാന്‍ ഇന്ത്യക്കെതിരെയും പരാജയപ്പെട്ടാണ് കളത്തിലിറങ്ങിയത്.
ഷെയ്ഖ് സയിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ മൂന്ന് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ലങ്കയ്ക്ക് രണ്ട് വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ആദ്യ ഓവറില്‍ ലങ്കയ്ക്ക് തങ്ങളുടെ ഓപ്പണര്‍ കുശാല്‍ മെന്‍ഡിസിനെ നഷ്ടപ്പെട്ടു. ഗോള്‍ഡന്‍ ഡക്കായാണ് താരം മടങ്ങിയത്.
ഷഹീന്‍ അഫ്രീദിക്കാണ് വിക്കറ്റ്. രണ്ടാം പന്തില്‍ ഹുസൈന്‍ തലത്തിന്റെ കയ്യിലെത്തുകയായിരുന്നു മെന്‍ഡിസ്. ശേഷം മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ പതും നിസങ്കയെ എട്ട് റണ്‍സിന് പറഞ്ഞയച്ച് അഫ്രീദി വീണ്ടും വിക്കറ്റ് നേടി മിന്നും പ്രകടനം നടത്തി. വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ അറ്റാക്കിങ് മൂഡില്‍ തന്നെ പ്രതിരോധിക്കാനാണ് ലങ്കന്‍ ബാറ്റര്‍മാര്‍ ലക്ഷ്യം വെക്കുന്നത്.
പാതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കുശാല്‍ പെരേര, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ദാസുന്‍ ഷണക, കാമിന്ദു മെന്‍ഡിസ്, വാനിന്ദു ഹസരങ്ക, ചാമിക കരുണ രത്‌നെ, ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ, നുവാന്‍ തുഷാര
സാഹിബ്സാദ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സയിം അയൂബ്, ഹുസൈന്‍ തലത്, സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീന്‍ അഫ്രീദി, അബ്രാര്‍ അഹമ്മദ്, ഹാരിസ് റൗഫ്