ഏഷ്യാ കപ്പിലെ നിര്‍ണായകമായ സൂപ്പര്‍ ഫോര്‍ മത്സരം പാകിസ്ഥാന്‍ ബഹിഷ്‌കരിച്ചേക്കും. ഇന്ന് നടക്കാനിരുന്ന യു.എ.യുമായുള്ള മത്സരത്തില്‍ നിന്നാണ് പാകിസ്ഥാന്‍ പിന്‍മാറിയേക്കുമെന്ന് റിപ്പോര്‍ട്ടുള്ളത്. മാച്ച് റഫറിയായ ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന പാകിസ്ഥാന്റെ ആവശ്യം ഐ.സി.സി അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറുമെന്ന് പറയുന്നത്.
ഇതോടെ പാകിസ്ഥാന്‍ ടീമിനോട് ഹോട്ടലില്‍ തന്നെ തുടരാനാണ് ബോര്‍ഡ് പറഞ്ഞെങ്കിലും നിലവില്‍ ടീം സ്‌റ്റേഡിയത്തിലേക്ക് തിരിച്ചിട്ടുണ്ട്. മാത്രമല്ല കാര്യങ്ങള്‍ പത്രസമ്മേളനത്തില്‍ പറയുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് മൊഹസിന്‍ നഖ്‌വി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയുടെ ആവശ്യപ്രകാരം പാക് ക്യാപ്റ്റന്‍ ഹസ്തദാനം നല്‍കേണ്ടതില്ലെന്ന് ആന്‍ഡി പൈക്രോഫ്റ്റ് പറഞ്ഞിരുന്നു. ഇതോടെ പാകിസ്ഥാന്‍ ഐ.സി.സിയില്‍ മാച്ച് റഫറിയെ മാറ്റണമെന്ന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് നടക്കുന്ന മത്സരത്തിലും ആന്‍ഡി പൈക്രോഫ്റ്റ് ഫീല്‍ഡ് അമ്പയറായി എത്തിയതാണ് പാകിസ്ഥാന്‍ മത്സരത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ കാരണമായത്.
Content Highlight: Asia Cup: Pakistan boycotts crucial match against UAE