ഏഷ്യാ കപ്പില്‍ ഹോങ്‌കോങ് ചൈനയും ബംഗ്ലാദേശും തമ്മിലുള്ള മത്സരം നടക്കുകയാണ്. ആദ്യമത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള തോല്‍വിയില്‍ നിന്ന് കരകയറാനാണ് ഹോങ്‌കോങ് ചൈനയുടെ ശ്രമം. ഷെയ്ഖ് സെയ്ദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാശ് ബൗളിങ് തെരഞ്ഞെടുത്തിരിക്കുകയാണ്.
നിലവില്‍ ബാറ്റിങ് അവസാനിപ്പിച്ച ഹോങ്‌കോങ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് നേടിയത്. ടീമിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് നിസാക്കത് ഖാനാണ്. നാലാമനായി ഇറങ്ങി 40 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 42 റണ്‍സ് നേടിയാണ് താരം കളം വിട്ടത്. മാത്രമല്ല ഓപ്പണറും വിക്കറ്റ് കീപ്പറുമായ സീഷന്‍ അലി 34 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 30 റണ്‍സാണ് നേടിയത്.
ക്യാപ്റ്റന്‍ യാസിം മുര്‍ത്താസ 19 പന്തില്‍ രണ്ട് സിക്‌സും രണ്ട് ഫോറും വീതം നേടി 28 റണ്‍സ് നേടിയിരുന്നു. വിക്കറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും തങ്ങളുടെ ആദ്യ മത്സരത്തിനേക്കാള്‍ മികച്ച പ്രകടനമാണ് ഹോങ് കോങ് കാഴ്ച്ചവെച്ചത്. മാത്രമല്ല ബംഗ്ലാദേശിന് ഒരു വെല്ലുവിളികൂടിയാണ് ഹോങ്‌കോങ് ഉയര്‍ത്തിയത്.
ബംഗ്ലാദേശിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് തന്‍സിബ് ഹസന്‍ സാക്കിബാണ്. ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 21 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളാണ് താരം നേടിയത്. 5.25 എന്ന എക്കോണമിയും താരത്തിനുണ്ട്. തസ്‌കിന്‍ അഹമ്മദ്, റാഷിദ് ഹൊസൈന്‍ എന്നിവരും രണ്ട് വിക്കറ്റ് നേടി ടീമിന്റെ വിക്കറ്റ് വേട്ടയില്‍ പങ്കാളികളായി.
സീഷന്‍ അലി (വിക്കറ്റ് കീപ്പര്‍), അന്‍ഷുമാന്‍ റാത്ത്, ബാബര്‍ ഹയാത്ത്, നിസാക്കത്ത് ഖാന്‍, കല്‍ഹാന്‍ ചല്ലു, കിഞ്ചിത് ഷാ, യാസിം മുര്‍താസ (ക്യാപ്റ്റന്‍), ഐസാസ് ഖാന്‍, ഇഹ്സാന്‍ ഖാന്‍, ആയുഷ് ശുക്ല, അതീഖ് ഇഖ്ബാല്‍
തന്‍സിദ് ഹസന്‍, പര്‍വെസ് ഹൊസൈന്‍ ഇമോന്‍, ലിട്ടണ്‍ ദാസ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), തൗഹിദ് ഹൃദ്യോയ്, ഷമീം ഹൊസൈന്‍, ജാക്കെര്‍ അലി, മെഹ്ദി ഹസന്‍, തന്‍സിദ് ഹസന്‍ സാക്കിബ്, റിഷാദ് ഹൊസൈന്‍, തസ്‌കിന്‍ അഹമ്മദ്, മുസ്തഫിസൂര്‍ റഹ്‌മാന്‍
Content Highlight: Asia Cup: Live Match Update Of Hong Kong VS Bangladesh