ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. കഴിഞ്ഞ മത്സരത്തിലേത് പോലെ ഇത്തവണയും ടോസിങ് ടൈമില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പാകിസ്ഥാന്‍ ക്യാപ്റ്റനുമായി ഹസ്തദാനം ചെയ്തില്ല.
നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ 16 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്. മത്സരത്തില്‍ പാകിസ്ഥാന് പ്രതീക്ഷിച്ച തുടക്കമാണ് ലഭിച്ചത്. 21 റണ്‍സ് നേടിയപ്പോള്‍ ഫഖര്‍ സമാനെ 15 റണ്‍സിന് നഷ്ടമായെങ്കിലും പിന്നീട് ഓപ്പണര്‍ സഹിബ്‌സാദ് ഫര്‍ഹാന്റെ മിന്നും പ്രകടനത്തില്‍ സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു പാകിസ്ഥാന്‍.
സയിം അയൂബിനെ കൂട്ടുപിടിച്ച് മുന്നേറിയ താരം ബുംറയും കുല്‍ദീപ് യാദവുമടങ്ങുന്ന താരങ്ങളെ സിക്‌സറുകളും ബൗണ്ടറിയും പറത്തിയാണ് വിറപ്പിച്ചത്. 21 റണ്‍സിന് അയൂബ് കളം വിട്ടത്. ശേഷം ശിവം ദുബെയുടെ പന്തിലാണ് ഫര്‍ഹാനെ ഇന്ത്യയ്ക്ക് തളക്കാന്‍ സാധിച്ചത്. 45 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒമ്പത് ഫോറും അടക്കം 58 റണ്‍സ് നേടിയാണ് ഫര്‍ഹാന്‍ മടങ്ങിയത്.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ശിവം ദുബെ നിലവില്‍ രണ്ട് വിക്കറ്റും ഹര്‍ദിക്ക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
അതേസമയം ഇന്ത്യയും പാകിസ്ഥാനുമുള്ള പോരാട്ടത്തില്‍ ആരാവും വിജയിക്കുക എന്നും ആരാധകര്‍ ആകാംക്ഷയോടെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. ഇരുവരും തമ്മില്‍ 2007 മുതല്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ തന്നെയാണ് ഏറ്റവും കൂടുതല്‍ വിജയം നേടിയത്. ആകെ കളിച്ച 14 മത്സരങ്ങളില്‍ 11 എണ്ണവും ഇന്ത്യയാണ് വിജയിച്ചത്. മൂന്ന് മത്സരത്തില്‍ മാത്രമാണ് പാകിസ്ഥാന് വിജയിക്കാന്‍ സാധിച്ചത്. മത്സരത്തില്‍ ഇന്ത്യ മേല്‍ക്കൈ നേടുമെന്നാണ് പല മുന്‍ ക്രിക്കറ്റ് താരങ്ങളും പറയുന്നത്.
ഇന്ത്യ പ്ലെയിങ് ഇലവന്‍
അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.
പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍
സാഹിബ്‌സാദ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സയിം അയൂബ്, സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), ഹുസൈന്‍ തലാത്ത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്
Content Highlight: Asia Cup: India VS Pakistan: Sahibzada Farhan Best Performance Against India