| Monday, 18th August 2025, 7:22 am

ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് വെടിക്കെട്ട് ഓപ്പണിങ്; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഏഷ്യാ കപ്പ് ആരംഭിക്കുന്നത് സെപ്റ്റംബര്‍ ഒമ്പതിനാണ്. ഇതോടെ ഏതെല്ലാം താരങ്ങളെയാണ് ഇന്ത്യ തങ്ങളുടെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുകയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. മാത്രമല്ല ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടിനെക്കുറിച്ചുള്ള ചര്‍ച്ചകളും ഇപ്പോള്‍ സജീവമായിരിക്കുകയാണ്.

ഇന്ത്യയുടെ ഓപ്പണിങ് സ്ലോട്ടില്‍ വെടിക്കെട്ട് വീരന്മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മയും സ്ഥാനമുറപ്പിച്ചെന്നാണ് ഇപ്പോള്‍ ക്രിക്ക് ബസ് പുറത്തുവിട്ട് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെ യശസ്വി ജെയ്‌സ്വാളടക്കമുള്ള ഇന്ത്യയുടെ ഓപ്പണിങ് നിരയില്‍ ആരാകും പരിഗണിക്കപ്പെടുകയെന്ന് ചൂടേറിയ ചര്‍ച്ചകള്‍ നടന്നിരുന്നു.

Abhishak, Sanju

മാത്രമല്ല മലയാളി സൂപ്പര്‍ താരം കൂടിയായ സഞ്ജുവിനെ ടോപ് ഓര്‍ഡറില്‍ നിന്ന് മാറ്റി അഞ്ചാമനായി ഇറക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ അഭിഷേക് ഷര്‍മ, സഞ്ജു സാംസണ്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരുടെ സ്ഥാനം ഉറപ്പിക്കുന്നതിനായി സംസാരിച്ചിരുന്നു.

നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അഭിഷേകും സഞ്ജുവും തങ്ങളുടെ സ്ഥാനം നിലനിര്‍ത്തിയത് ഇന്ത്യക്ക് ശുഭ സൂചന തന്നെയാണ്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനായാണ് ജെയ്‌സ്വാളിനെ ഏഷ്യാ കപ്പില്‍ പരിഗണിക്കാത്തതെന്നും റിപ്പോര്‍ട്ടുണ്ട്.

ഇത്തവണ ടി-20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വേണ്ടി വെടിക്കെട്ട് പ്രകടനം നടത്താന്‍ സഞ്ജുവിനും അഭിഷേകിനും സാധിക്കുമെന്നും ക്രിക്കറ്റ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം 2025 ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ഓഗസ്റ്റ് 19ന് പ്രഖ്യാപിച്ചേക്കുമെന്നാണ് മറ്റു ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

കപ്പ് നിലനിര്‍ത്താനുറച്ച് കളത്തിലിറങ്ങുന്ന ഇന്ത്യയെ സൂര്യകുമാര്‍ തന്നെ നയിച്ചേക്കും. അടുത്ത വര്‍ഷം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പിനുള്ള വാമപ്പ് കൂടിയായിരിക്കും ഇത്തവണത്തെ ഏഷ്യാ കപ്പ്.

പതിവ് തെറ്റിക്കാതെ ഇന്ത്യയും പാകിസ്ഥാനും ഇത്തവണയും ടൂര്‍ണമെന്റില്‍ ഒരേ ഗ്രൂപ്പില്‍ തന്നെയാണ്. ഗ്രൂപ്പ് ഘട്ടവും ഫൈനലുമടക്കം മൂന്ന് തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളുമുണ്ട്.

ഗ്രൂപ്പ് എ

ഇന്ത്യ

ഒമാന്‍

പാകിസ്ഥാന്‍

യു.എ.ഇ

ഗ്രൂപ്പ് ബി

അഫ്ഗാനിസ്ഥാന്‍

ബംഗ്ലാദേശ്

ഹോങ് കോങ്

ശ്രീലങ്ക

ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

സെപ്റ്റംബര്‍ 9 – അഫ്ഗാനിസ്ഥാന്‍ vs ഹോങ് കോങ് – അബുദാബി

സെപ്റ്റംബര്‍ 10 – ഇന്ത്യ vs യു.എ.ഇ- ദുബായ്

സെപ്റ്റംബര്‍ 11 – ഹോങ് കോങ് vs ബംഗ്ലാദേശ് – അബുദാബി

സെപ്റ്റംബര്‍ 12 – പാകിസ്ഥാന്‍ vs ഒമാന്‍ – ദുബായ്

സെപ്റ്റംബര്‍ 13 – ബംഗ്ലാദേശ് vs ശ്രീലങ്ക – അബു ദാബി

സെപ്റ്റംബര്‍ 14 – ഇന്ത്യ vs പാകിസ്ഥാന്‍ – ദുബായ്

സെപ്റ്റംബര്‍ 15 – യു.എ.ഇ vs ഒമാന്‍ – അബുദാബി

സെപ്റ്റംബര്‍ 15 – ശ്രീലങ്ക vs ഹോങ് കോങ് – ദുബായ്

സെപ്റ്റംബര്‍ 16 – ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാന്‍ – അബുദാബി

സെപ്റ്റംബര്‍ 17 – പാകിസ്ഥാന്‍ vs യു.എ.ഇ – ദുബായ്

സെപ്റ്റംബര്‍ 18 – ശ്രീലങ്ക vs അഫ്ഗാനിസ്ഥാന്‍ – അബുദാബി

സെപ്റ്റംബര്‍ 19 – ഇന്ത്യ vs ഒമാന്‍ – അബുദാബി

Content Highlight: Asia Cup: Abhishek Sharma And Sanju Samson could be India’s openers in the Asia Cup

We use cookies to give you the best possible experience. Learn more