| Tuesday, 29th July 2025, 4:21 pm

'ഇവന്‍ എഴുതി ഇവന്‍ തന്നെ എന്തിനാ സിനിമയില്‍ നായകനാകുന്നത്'എന്ന കമന്റുകള്‍ കണ്ടിട്ടുണ്ട്: അശ്വിന്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് പരിചിതനായ നടനാണ് അശ്വിന്‍ ജോസ്. 2018ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആ സിനിമയിലെ ‘നെഞ്ചിനകത്ത് ലാലേട്ടന്‍’ എന്ന ഗാനവും അശ്വിന്റെ പ്രകടനവും ഏറെ ശ്രദ്ധേയമായിരുന്നു.

2021ല്‍ പുറഞ്ഞിറങ്ങിയ അദ്ദേഹത്തിന്റെ കളര്‍ പടം എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധിക്കപ്പെട്ടിരുന്നു. മമിതയും അശ്വിന്‍ ജോസുമാണ് ഇതില്‍ പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നത്. അനുരാഗം എന്ന ചിത്രത്തിലൂടെ എഴുത്തിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു. ഇപ്പോള്‍ ബോഡി ഷേയിമിങ്ങിനെ കുറിച്ച് ചര്‍ച്ച ചെയ്ത അതേ ഗൂപ്പ് തന്നെ, തന്നെ അവേഹേളിച്ചിട്ടുണ്ടെന്ന് അശ്വിന്‍ പറയുന്നു.

അനുരാഗം എന്ന സിനിമ ഞാന്‍ എഴുതി ലീഡ് ചെയ്ത് അഭിനയിക്കുമ്പോള്‍ കുറെ കമന്റ് കണ്ടു ഇവന്‍ തന്നെ എഴുതി ഇവനെന്തിനാ നായകനാകുന്നത് എന്ന്. ഞാന്‍ എഴുതി കഷ്ടപ്പെട്ട് ഒരു പരിപാടി ചെയ്തിട്ട് എന്തിനാ പുള്ളി അങ്ങനെ പറയുന്നത് എന്ന് എനിക്കറിയില്ല. അയാള്‍ക്ക് വേണമെങ്കില്‍ എഴുതി പടം ചെയ്യാവുന്നതല്ലേ ഉള്ളൂ. അത്തരത്തിലുള്ള കമന്റുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്,’ അശ്വിന്‍ പറയുന്നു.

ചില നേരത്ത് തന്നെയൊക്കെ വെച്ച് സിനിമ ചെയ്യാന്‍ പ്രൊഡ്യൂസേഴ്‌സ് ഉണ്ടോ എന്ന് പറയുന്നതും താന്‍ കേട്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. തന്റെ ഉയരവുമായി ബന്ധപ്പെട്ട് പലരും നെഗറ്റീവായി സംസാരിക്കുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

എന്റെ ഹൈറ്റുമായി ബന്ധപ്പെട്ട് പറയുമ്പോള്‍, ഇതില്‍ എനിക്ക് ഭയങ്കര കോമഡി തോന്നിയ ഒരു കാര്യം ഇത് പറഞ്ഞ അതേ സിനിമാ ഗ്രൂപ്പില്‍ തൊട്ട് മുമ്പ് ബോഡിഷേയ്മിങ്ങിനെ പറ്റിയൊക്കെ ചര്‍ച്ച നടന്നിട്ടുണ്ടാകും. അപ്പോള്‍ ആരും അത് ബോഡി ഷേയിമിങ്ങാണെന്നൊന്നും പറയില്ല. എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു താരമായി നമ്മള്‍ മാറി കഴിഞ്ഞാലാണ് അതൊക്കെ പറയുക. അപ്പോള്‍ എന്നെ പറ്റി സംസാരിക്കാന്‍ ആളുകളുണ്ടാകും,’ അശ്വിന്‍ പറഞ്ഞു.

Content Highlight: Ashwin jose says he was humiliated by the same group that discussed body shaming

We use cookies to give you the best possible experience. Learn more