നാല് പതിറ്റാണ്ടായി മലയാളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ചലച്ചിത്ര അഭിനേതാവാണ് അശോകന്‍. അടൂര്‍ ഗോപാലകൃഷ്ണന്‍, പി.പത്മരാജന്‍, ഭരതന്‍, കെ.ജി.ജോര്‍ജ് എന്നീ പ്രശസ്ത സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം പെരുവഴിയമ്പലം എന്ന സിനിമയിലൂടെയാണ് സിനിമയില്‍ സജീവമായത്.
അശോകന്‍ തോമസ് കുട്ടി എന്ന കഥാപാത്രമായി എത്തിയ ഹിറ്റ് ചിത്രമാണ് ഇന്‍ഹരിഹര്‍ നഗര്‍. സിദ്ദിഖ് ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന ഈ സിനിമയില്‍ ജഗദീഷ്, സിദ്ധിഖ്, മുകേഷ് ഇങ്ങനെ വന്‍താര നിര അണിനിരന്നിരുന്നു. സിനിമയുടെ രണ്ടും മൂന്നും ഭാഗങ്ങളും ഹിറ്റാണ്. ഇപ്പോള്‍ ഹരിഹര്‍നഗര്‍ സിനിമയിലേത് പോലുള്ള സൗഹൃദമൊന്നും തങ്ങള്‍ക്കിടയില്‍ ഇല്ലെന്ന് അശോകന്‍ പറയുന്നു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമയുടെ സമയത്ത് മാത്രമല്ലേ സൗഹൃദം പറ്റുകയുള്ളു. സിനിമാ കഴിഞ്ഞ് സൗഹൃദം ഉണ്ട്. പക്ഷേ, പടത്തില്‍ നമ്മള്‍ കാണിക്കുന്നത് പോലുള്ള സൗഹൃദമൊന്നും ഇല്ല. എല്ലാരും ചോദിക്കും, നിങ്ങള്‍ ഉറങ്ങുന്നത് ഒരുമിച്ചാണോ, ഭക്ഷണം കഴിക്കുന്നത് ഒരുമിച്ചാണോ കുളിക്കുന്നത് ഒരുമിച്ചാണോ യാത്ര പോകുന്നത് ഒരുമിച്ചാണോ എന്നൊക്കെ. അങ്ങനെയാണ് ഒരോ ചോദിക്കുന്നത്. അതെങ്ങനെ പറ്റും. സിനിമയിലെ പോലെ ഒരിക്കലും അത് സംഭവിക്കില്ല.
അതിനര്‍ത്ഥം ആ സിനിമയെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളുകളുണ്ടെന്നാണ്. ശരിയാണ് നല്ലൊരു മെസേജ് ആ പടത്തിലുണ്ട്. സുഹൃദ് ബന്ധത്തിന്റെ കറ കളഞ്ഞ ഒരു ആത്മാര്‍ഥത. ആ പടത്തിലുണ്ട്. അത് ജനങ്ങളെ സംബന്ധിച്ച ഒരു വലിയ സന്ദേശമല്ലേ. ചെറുപ്പക്കാരില്‍ പലര്‍ക്കും അതൊരു മെസേജാണ്.
അത് നല്ല കാര്യം തന്നെയാണ്. എന്ന് വിചാരിച്ച് സിനിമ കഴിഞ്ഞിട്ടും ഞങ്ങള്‍ എല്ലാവരും അങ്ങനെയൊന്നുമല്ല. സിനിമാ പൂര്‍ണമായും കച്ചവട മേഖലയാണ്. കച്ചവടം നടക്കുമ്പോഴേ സ്‌നേഹം കൂടുതല്‍ ഉണ്ടാകുകയുള്ളു. കച്ചവടം കഴിയുമ്പോള്‍ ആ സ്‌നേഹ ബന്ധമില്ല എന്നല്ല. തത്കാലത്തേക്ക് അതങ്ങ് അവസാനിക്കുകയാണ്,’ അശോകന്‍ പറയുന്നു.
Content highlight: Ashokan says that there is no friendship between them like the one in the movie In hariharnagar