| Wednesday, 23rd July 2025, 7:19 am

ആ സിനിമ എപ്പോള്‍ കണ്ടാലും ചിരിച്ച് പോകും: അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് അശോകന്‍. പിന്നീട് മലയാളത്തിലെ മികച്ച നടന്മാരിലൊരാളായി അദ്ദേഹം മാറി. ഇതിനോടകം സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അശോകന് സാധിച്ചു. നായകനായും സഹനടനായും വില്ലനായുമെല്ലാം സിനിമയില്‍ അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

സിദ്ദിഖ് ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന ഇന്‍ഹരിഹര്‍നഗര്‍ മലയാളികള്‍ക്ക് മറക്കാന്‍ പറ്റാത്ത ഒരു സിനിമയാണ്. ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയില്‍ തോമസ്‌കുട്ടി എന്ന കഥാപാത്രമായാണ് അശോകന്‍ എത്തിയിരുന്നത്. ഇപ്പോള്‍ ഇന്‍ഹരിഹര്‍ നഗറും സിനിമയുടെ രണ്ടും മൂന്നും ഭാഗങ്ങളുമൊക്കെ എപ്പോള്‍ കണ്ടാലും ചിരിച്ച് പോകുമെന്ന് അശോകന്‍ പറയുന്നു.

ഈ സിനിമകളെല്ലാം തന്നെ ഒരുപാട് തവണ ടി.വിയില്‍ വന്നിട്ടുണ്ടെന്നും ആളുകള്‍ ഇന്നും കണ്ട് ആസ്വദിക്കുന്ന സിനിമകളാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ റിലീസായ സമയത്ത് ജനിച്ചിട്ടില്ലാത്ത കുട്ടികള്‍ പോലും അത് കണ്ടിട്ടുണ്ടെന്നും അതെല്ലാം തങ്ങള്‍ക്ക് കിട്ടുന്ന ഒരു അപ്രിസിയേഷനാണെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്‍ ഹരിഹര്‍ നഗറും, അതിന്റെ മറ്റ് ഭാഗങ്ങളൊക്കെ ഇപ്പോള്‍ കണ്ടാലും ചിരിച്ച് പോകും. ഈ പടങ്ങളൊക്കെ കുറെ വര്‍ഷങ്ങളായിട്ട് ടി.വിയില്‍ ഒരു അമ്പതും നൂറും അഞ്ഞൂറും തവണയൊന്നും അല്ല വന്നിരിക്കുന്നത്. ഇതൊക്കെ ഇപ്പോഴും ആളുകള്‍ കാണുന്നുണ്ട്.

ചില ആളുകള്‍ പറയും ഇന്നലെയും ഞങ്ങള്‍ ടിവിയില്‍ ഹരിഹര്‍ നഗര്‍ കണ്ടുവെന്ന്. ഇന്‍ ഹരിഹര്‍ നഗര്‍ ഇറങ്ങിയ സമയത്ത് ജനിച്ചിട്ടില്ലാത്ത കുട്ടികള്‍ പോലും ഇപ്പോള്‍ കണ്ടിട്ട് പറയുന്നുണ്ട്. അത് ഞങ്ങളെ സംബന്ധിച്ച് വലിയൊരു അപ്രിസിയേഷനാണ്. എക്കാലവും ആളുകള്‍ കണ്ട് ചിരിക്കുന്ന ഒരു സിനിമ ഉണ്ട് എന്നത്,’ അശോകന്‍ പറയുന്നു.

Content Highlight: Ashokan says that even if he watches the movie Inharihar Nagar now, he will laugh

We use cookies to give you the best possible experience. Learn more