| Wednesday, 1st November 2017, 4:56 pm

ഇവരാണ് ക്രിക്കറ്റ് ജീവിതത്തില്‍ കണ്ട ഏറ്റവും കുശാഗ്ര ബുദ്ധികളായ താരങ്ങള്‍; വെളിപ്പെടുത്തലുമായി ആശിഷ് നെഹ്‌റ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇടംകൈയന്‍ പേസര്‍മാരിലൊരാളായ ആശിഷ് നെഹ്റ ഇന്ന് തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുകയാണ്. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി- 20 യോടു കൂടി കളിക്കളത്തോട് വിട പറയാനാണ് താരത്തിന്റെ തീരുമാനം.


Also Read: ‘ഓടാന്‍ കഴിയുന്നിടത്തോളം ഓടി… എങ്കിലും ഒരു സങ്കടം ബാക്കിയുണ്ട്’; നെഹ്‌റ പറയുന്നു


20 വര്‍ഷത്തോളം നീണ്ട കളി ജീവിതം നെഹ്‌റ അവസാനിപ്പിക്കുമ്പോള്‍ അത് ഇന്ത്യന്‍ ക്യാമ്പിനും ദു:ഖകരമായ വാര്‍ത്തയാണ്. കരിയറിന്റെ അവാസന നിമിഷത്തില്‍ എത്തിനില്‍ക്കുമ്പോഴും താരം തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മണ്‍, വിരേന്ദര്‍ സെവാഗ്, എം.എസ് ധോണി, അജയ് ജഡേജ, സഹീര്‍ ഖാന്‍, അനില്‍ കുംബ്ലെ, വിരാട് കോഹ്‌ലി തുടങ്ങിയ നിരവധി പ്രഗല്‍ഭര്‍ക്കൊപ്പമായിരുന്നു നെഹ്‌റയുടെ കരിയര്‍.


Dont Miss: മോഹന്‍ലാല്‍ മാത്രമല്ല മമ്മൂട്ടിയും കുഞ്ഞാലിമരക്കാരാകും; ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവന്‍


തന്റെ കളിജീവിതത്തില്‍ കണ്ട ഏറ്റവും കുശാഗ്ര ബുദ്ധിക്കാരായ രണ്ട് താരങ്ങളുടെ പേരുകളും ഇതോടൊപ്പം നെഹ്‌റ വെളിപ്പെടുത്തുകയുണ്ടായി. പ്രിയ താരങ്ങള്‍ ആരൊക്കെയെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് ക്രിക്കറ്റില്‍ രണ്ട് അഗ്രഗണ്യന്മാരെ താന്‍ കണ്ടിട്ടുണ്ടൈന്ന് നെഹ്‌റ പറയുന്നത്.

“അജയ് ജഡേജയും എം.എസ് ധോണിയുമാണ് എന്നെ സംബന്ധിച്ചിടത്തോളം ക്രിക്കറ്റിലെ ബുദ്ധി രാക്ഷസന്‍മാര്‍. ഞാന്‍ ഇതുവരെ ഇടപഴകിയിട്ടുള്ളതില്‍വെച്ച് ഏറ്റവും മിടുക്കര്‍.” താരം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more