| Thursday, 12th December 2019, 2:36 pm

ബോളിവുഡ് ചിത്രമൊരുക്കാന്‍ ആഷിഖ് അബു; നായകന്‍ ഷാരുഖ് ഖാന്‍; തിരക്കഥ ശ്യാം പുഷ്‌ക്കരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഷാരുഖ് ഖാനെ നായകനാക്കി സംവിധായകന്‍ ആഷിക് അബു ബോളിവുഡ് ചിത്രം ഒരുക്കുന്നു.

ശ്യാം പുഷ്‌ക്കരനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്നതായിരിക്കും ചിത്രമെന്നാണ് സൂചന.സിനിമ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഷാരൂഖിന്റെ മുംബൈയിലെ വീടായ മന്നത്തില്‍ നടന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഷാരൂഖുമൊത്തുള്ള ചിത്രം ” താങ്ക് യൂ എസ്.ആര്‍.കെ വീ ലവ് യൂ” എന്ന തലക്കെട്ടോടെ ആഷിഖ് അബു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

ഷാരൂഖിന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരുദിവസങ്ങളില്‍ പുറത്തുവിടുമെന്ന് ആഷിക് അബു പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more