| Thursday, 23rd May 2013, 1:02 pm

ഇംഗ്ലണ്ടിനെ തകര്‍ക്കാന്‍ ഞങ്ങള്‍ തയ്യാര്‍: ക്ലാര്‍ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]സിഡ്‌നി: വരാനിരിക്കുന്ന ആഷസ് മത്സരത്തിലാണ് ഓസ്‌ട്രേലിയന്‍ ടീമിന്റെ മുഴുവന്‍ ശ്രദ്ധയും മത്സരത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് മുന്നേറാന്‍ കഴിയുമെന്ന് ആത്മവിശ്വാസവും ടീം പങ്കുവെയ്ക്കുന്നു.

ഇന്ത്യന്‍ ടീമില്‍ നിന്നും ഏറ്റവാങ്ങേണ്ടി വന്ന തോല്‍വി ടീമിന് പ്രചോദമായെന്നും ആ തോല്‍വിയില്‍ നിന്നും കരകയറണമെങ്കില്‍ ഇംഗ്ലണ്ടുമായുള്ള മത്സരത്തില്‍ ജയിച്ചേ തീരൂ എന്ന് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞു. []

ഞങ്ങള്‍ നന്നായി അധ്വാനിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലേക്ക് പോകുമ്പോള്‍ തന്നെ ഞങ്ങള്‍ക്കറിയാം വലിയൊരു എതിരാളിയെയാണ് നേരിടേണ്ടതെന്ന്. ഇംഗ്ലണ്ടിലെ എല്ലാ താരങ്ങളും കഴിവുള്ളവരാണ്. അതുകൊണ്ട് തന്നെ മത്സരം കഠിനമായിരിക്കും.

വിജയിക്കില്ലെന്ന് കരുതി ഒരു മത്സരവും ഞങ്ങള്‍ ഇതുവരെ കളിച്ചിട്ടില്ല. ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് ടീം വിജയം ഉറപ്പിച്ചിട്ട് തന്നെയാണ് പോകാറ്. അതിന് ഇത്തവണയും മാറ്റമില്ല.

പരിശീലനത്തിന്റെ ഭാഗമായി കഴിഞ്ഞ നാല് ആഴ്ചയായി ടീം ബ്രിസ്‌ബെയ്‌നിലെ ക്രിക്കറ്റ് ഓസ്‌ട്രേലിയ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഒരാളുടെ പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തില്‍ ആഷസ് ജയിക്കാന്‍ കഴിയില്ല. അതിന് ടീമിന്റെ ഒത്തൊരുമ അത്യാവശ്യമാണ്.- ക്ലാര്‍ക്ക് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more