മാത്യു തോമസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഉടുമ്പൻചോല വിഷൻ റിലീസിനെത്തിയിരിക്കുകയാണ്. മാത്യുവിന്റെ കരിയറിലെ മികച്ച പെർഫോമൻസാവും പുറത്ത് വരികയെന്ന് ട്രൈലെർ തന്നെ സൂചിപ്പിച്ചിരുന്നു. മാത്യുവിന്റെ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനിലെ പൊലീസ് വേഷം തന്നെ പ്രേക്ഷകർ കണ്ട് ഞെട്ടിയിരിക്കുകയാണ്. തോക്കുമായി എത്തിയ മാത്യുവിന്റെ മാസ് രംഗങ്ങളായിരുന്നു ട്രെയിലറിലെ പ്രധാന ആകർഷണം.
ചിത്രത്തിലെ സംവിധായകനായ സലാം ബുഖാരി സ്വതന്ത്ര സംവിധായകനായ് അരങ്ങേറുന്ന ആദ്യത്തെ ചിത്രമാണിത്. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മാത്യുവിന് പുറമെ ശ്രീനാഥ് ഭാസി, മിലിന്ദ് സോമൻ, ദിലീഷ് പോത്തൻ, സിദ്ദിഖ്, സുദേവ് നായർ, സ്രിന്ദ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. അഷർ അമീർ, റിയാസ് കെ മുഹമ്മദ് എന്നിവരാണ് സിനിമ പ്രൊഡ്യൂസ് ചെയ്യുന്നത്.
സിനിമയിൽ നായകനെ കാസ്റ്റ് ചെയ്യുമ്പോൾ മാത്യു ആയിരുന്നു ആദ്യ ചോയിസെന്ന് പറയുകയാണ് സിനിമയുടെ പ്രൊഡ്യുസറായിട്ടുള്ള അഷർ അമീർ. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉടുമ്പൻചോല വിഷൻ.Photo.Screen Grab/Youtube.com
‘ആക്ച്വലി മാത്യൂ ഒരു ബ്രിഡ്ജിങ് അപ് സ്റ്റേജ് ആണ്, അങ്ങനെയാണ് എനിക്ക് തോന്നുന്നത്. നല്ല പൊട്ടൻഷ്യലുള്ള ആക്ടറാണ് മാത്യു പിന്നെ വളരെ ഡെഡിക്കേറ്റഡാണ്. വളരെ ആത്മാർത്ഥമായിട്ടാണ് അവൻ ഞങ്ങളുടെ കൂടെ സഹകരിച്ചത്. അവനു പ്രോപ്പറായിട്ട് അവസരങ്ങൾ കിട്ടിയിട്ടില്ലെന്നും ആദ്യത്തെ പടത്തിനു ശേഷം അധികം എക്സ്പോഷർ കിട്ടാത്തത് പോലെയൊക്കെയാണ് എനിക്ക് തോന്നിയിട്ടുള്ളത്.
അവനു പറ്റാവുന്നതിന്റെ ഒരു എഴുപത് എൺപത് ശതമാനം ഞങ്ങൾ അവനിൽ നിന്നെടുത്തിട്ടുണ്ട്. ഞാൻ തമാശയായിട്ട് രണ്ടാഴ്ച്ച മുമ്പ് മാത്യു വിളിച്ചപ്പോൾ പറഞ്ഞിരുന്നു ഇനിയാര് പറഞ്ഞാലും ശെരി ഈ വർഷത്തെ മാത്യുവിന്റെ ഏറ്റവും വലിയ പടം ഇതായിരിക്കുമെന്ന്.’ അഷർ അമീർ പറഞ്ഞു.
ചിത്രത്തിൽ മാത്യു തോമസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് മിഥുൻ എന്നാണ്. പതിവ് രീതിയിലുള്ള വേഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ആക്ഷൻ രംഗങ്ങളിലും മാസ് ലുക്കിലുമാണ് താരം ട്രെയ്ലറിൽ പ്രത്യക്ഷപ്പെട്ടത്. പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനിലെ പ്രകടനം പോലെ ഇതും മികച്ചതാവുമെന്നാണ് ട്രെയിലറിന് പിന്നാലെ വന്ന സോഷ്യൽ മീഡിയയിലെ കമന്റുകൾ പറയുന്നത്.
Content Highlight: Ashar Ameer stated that that movie would be Mathew’s biggest film of that year, adding that he had felt Mathew had not gotten good opportunities.