സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നടിയാണ് ആശ ശരത്ത്. സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത നടിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ദൃശ്യത്തിലെ ഐ.ജി പ്രഭാകരന്‍. ദൃശ്യത്തിന്റെ റീമേക്ക് വേര്‍ഷനിലും ആശ ശരത്ത് അഭിനയിച്ചിരുന്നു.
ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ മമ്മൂട്ടിയൊടൊപ്പം ചെയ്ത വര്‍ഷം സിനിമയെ കുറിച്ചും അതിലെ കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് ആശ ശരത്ത്.
‘വര്‍ഷം സിനിമയിലെ നന്ദിനി ആദ്യപകുതിയില്‍ സാധാരണ ഒരു വീട്ടമ്മയാണ്. കുശുമ്പും കുന്നായ്മയും കമ്പാരിസണുമൊക്കെയുള്ള ഒരു അമ്മയാണ്. പിന്നെ അങ്ങോട്ട് അവര്‍ക്ക് വരുന്ന ട്രാജഡി എന്നത് തീങ്ങാന്‍ പറ്റാത്തതാണ്. ഉറങ്ങാന്‍ കിടന്ന മകന്‍ പിന്നെ നോക്കുമ്പോള്‍ മരിച്ച് കിടക്കുന്നതാണ് അവര്‍ കാണുന്നത്.
ഇതൊരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നെടുത്ത കഥ കൂടിയാണ്. രജിത്ത് ശങ്കര്‍ സാറിന് വളരെ പരിചയമുള്ള ഒരാളുടെ ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങളൊക്കെയാണ് വര്‍ഷം സിനിമ. മമ്മൂക്ക ചെയ്ത കഥാപാത്രം പോലെ ഒരാളുണ്ടായിരുന്നവെന്നാണ് പറഞ്ഞത്. ആ സിറ്റുവേഷന്‍ വളരെ പെയ്ന്‍ഫുളാണ്, മകന്റെ മരണം, പിന്നീട് ആ സങ്കടത്തില്‍ ജീവിക്കുകയൊക്കെ ബുദ്ധിമുട്ടാണ്. സെക്കന്‍ഡ് ഹാഫ് ചെയ്യാന്‍ നല്ല ബുദ്ധിമുട്ടി,’ ആശ ശരത്ത് പറയുന്നു.
മമ്മൂട്ടി ആ സിനിമയില്‍ ജീവിക്കുന്നത് പോലയാണ് അഭിനയിച്ചതെന്നും തനിക്ക് കഥാപാത്രത്തില്‍ നിന്ന് ഡിറ്റാച്ച് ആവാന്‍ ബുദ്ധിമുട്ടില്ലെന്നും ആശ ശരത്ത് പറയുന്നു. ഡാന്‍സ് ചെയ്യുന്നത് കൊണ്ട് അത് തനിക്ക് എളുപ്പമാണെന്നും നടി പറയുന്നു. പോസിറ്റീവായ കഥാപാത്രമാണെങ്കിലും നെഗറ്റീവായ കഥാപാത്രമാണെങ്കിലും അതില്‍ നിന്ന് ഡിറ്റാച്ചാവാന്‍ തനിക്ക് ബുദ്ധിമുട്ടില്ലെന്നും ആശ ശരത്ത് പറഞ്ഞു.
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത് 2014 ല്‍ പുറത്തിറങ്ങിയ ചിത്രാണ് വര്‍ഷം. മമ്മൂട്ടി, ആശ ശരത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ്, ഗോവിന്ദ് പദ്മസൂര്യ, ടി.ജി രവി എന്നിവരും അഭിനയിച്ചിരുന്നു.
ആശ ശരത്തിന്റേതായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ആശകള്‍ ആയിരം. ജയറാമും കാളിദാസ് ജയറാമും പ്രധാനവേഷങ്ങളിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ജി. പ്രജിത്താണ്. നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമും കാളിദാസും ഒന്നിച്ച ചിത്രം കൂടിയാണ് ആശകള്‍ ആയിരം.
Content Highlight: Asha Sharath talks about the movie Varsha