സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ അഭിനേത്രിയാണ് ആശ ശരത്. സീരിയലിലൂടെയാണ് അവര്‍ തന്റെ കരിയര്‍ ആരംഭിച്ചത്. സിനിമകളില്‍ ചെറുതും വലുതമുമായ വേഷങ്ങള്‍ ചെയ്ത നടിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ദൃശ്യത്തിലെ ഐ.ജി. ഗീത പ്രഭാകര്‍. ദൃശ്യത്തിന്റെ റീമേക്ക് ചെയ്യപ്പെട്ട സിനിമകളിലും ആശ ശരത് അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ നടനും സംവിധായകനുമായ ലാലിനെ കുറിച്ച് സംസാരിക്കുകയാണ് ആശ ശരത്. സിദ്ദിഖ് ലാലിന്റെ തിരക്കഥയില്‍ ലാല്‍ സംവിധാനം ചെയ്ത കിങ് ലയര്‍ എന്ന ചിത്രത്തില്‍ ആശ ശരതും അഭിനയിച്ചിരുന്നു. ലാല്‍ തന്റെയൊരു നല്ല സുഹൃത്താണെന്നും ഫാമിലി ഫ്രണ്ടാണെന്നും അവര്‍ പറയുന്നു. കിങ് ലയര്‍ എന്ന സിനിമ തങ്ങള്‍ വളരെ ആസ്വദിച്ചു ചെയ്ത സിനിമയാണെന്നും നടി കൂട്ടിച്ചേര്‍ത്തു. സിനിമാ വികടനോട് സംസാരിക്കുകയായിരുന്നു ആശ ശരത്.
‘ലാല്‍ സാര്‍ എന്റെ ഒരു നല്ല സുഹൃത്താണ്. നല്ലൊരു ഫാമിലി ഫ്രണ്ട് കൂടെയാണ്. ലാല്‍ സാറും അദ്ദേഹത്തിന്റെ പങ്കാളിയും, കുടുംബവും എന്റെ കുടുംബവും നല്ല സുഹൃത്തുക്കളാണ്. അതുകൊണ്ട് ആ സിനിമ ചെയ്യുമ്പോള്‍ ഒരു സംവിധായകനാണ് എന്നുള്ള ഭയമൊന്നും ഉണ്ടായിരുന്നില്ല.
അദ്ദേഹത്തിന്റെ കിങ് ലയര്‍ എന്ന സിനിമ ഞാന്‍ ഒരുപാട് എന്‍ജോയ് ചെയ്താണ് ചെയ്തത്. ഭയങ്കര കൂളായ വ്യക്തിയാണ് ലാല്‍ സാര്‍. അങ്ങനെ ദേഷ്യപ്പെടുകയോ ഒന്നും ഇല്ല. സിനിമയില്‍ ലാല്‍ സാറും മകനും ഉണ്ടായിരുന്നു. അതുപോലെ സിദ്ദിഖ് സാറും. നമ്മള്‍ സിനിമ നല്ല എന്‍ജോയ് ചെയ്താണ് ഷൂട്ട് ചെയ്തത്,’ ആശ ശരത് പറയുന്നു.
Content highlight: Asha Sharath talks about actor and director Lal