അണ്ടർ 19 ഏഷ്യ കപ്പിൽ യു.എ.ഇയെ 70 റൺസിന് തകർത്ത് ഇന്ത്യൻ യുവനിര സെമിയിലേക്ക് മുന്നേറിയിരിക്കുകയാണ്. ഒമാനിലെ മസ്കറ്റിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 308 റൺസാണ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടർന്ന യു.എ.ഇ 239 റൺസിന് പുറത്താവുകയായിരുന്നു.
മത്സരത്തിൽ സെഞ്ച്വറി നേടി തിളങ്ങിയ ഇന്ത്യൻ ഇതിഹാസം വീരേന്ദ്രർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗാണ് കളിയിലെ താരം. 168 പന്തുകളിൽ നിന്നും 160 റൺസാണ് താരം അടിച്ചെടുത്തത്. സെവാഗിന്റെ അതേ ശൈലിയിൽ ബാറ്റ് വീശിയ ആര്യവീർ 17 ഫോറുകളും ഏഴ് കൂറ്റുകളും സിക്സുകളുമാണ് നേടിയത്.
ഈ വെടിക്കെട്ട് ഇന്നിങ്സിന് പിന്നാലെ ഒരു വമ്പൻ റെക്കോഡും താരം കൈപ്പിടിയിലാക്കി. അണ്ടർ 19 ഏഷ്യ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന എട്ടാമത്തെ താരമായാണ് ആര്യവീർ മാറിയത്. 159 റൺസ് നേടിയ പാകിസ്ഥാൻ താരം ഷഹ്സൈബ് ഖാനെയാണ് താരം മറികടന്നത്.
അഭിഞാൻ അഭിഷേക് കുണ്ടു (209*), സൗമ്യ സർക്കാർ (209), സമീർ മിൻഹാസ് (177*), മീറ്റ് ഭാവ്സർ (175*), വൈഭവ് സുര്യവംശി (171), അയൻ മിസബ് (163) എന്നിവരാണ് ഈ നേട്ടത്തിൽ ആര്യവീറിന്റെ മുന്നിലുള്ളത്.
ഈ ടൂർണമെന്റിൽ മിന്നും പ്രകടനമാണ് താരം പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ 52 പന്തിൽ പുറത്താവാതെ 70 റൺസ് നേടിയാണ് ആര്യവീർ തിളങ്ങിയിരുന്നത്.
അതേസമയം യു.എ.ഇക്കെതിരെയുള്ള മത്സരത്തിൽ വി.കെ വിനീത് 69 പന്തിൽ 67 റൺസും നേടി മികച്ച പ്രകടനം നടത്തി. ഇന്ത്യക്ക് വേണ്ടി ബൗളിങ്ങിൽ മികച്ച പ്രകടനം നടത്തിയത് ഇഷാൻ സൂദാണ്. നാല് വിക്കറ്റുകളാണ് താരം നേടിയത്.
യു.എ.ഇക്ക് വേണ്ടി ബാറ്റിങ്ങിൽ പൊരുതിനിന്നത് അഹമ്മദ് ഖുദാദാണ്. 74 റൺസ് നേടിയാണ് താരൻ ടീമിന്റെ ടോപ്പ് സ്കോറർ ആയത്. ബൗളിങ്ങിൽ നസീം ഖാൻ നാല് വിക്കറ്റുകളും വീഴ്ത്തി.
സെമി ഫൈനൽ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. മറ്റൊരു സെമി ഫൈനലിൽ പാക്കിസ്ഥാനും ബംഗ്ലാദേശമാണ് നേർക്കുനേർ എത്തുന്നത്. ഇന്ത്യ അഫ്ഗാനെയും പാക്കിസ്ഥാൻ ബംഗ്ലാദേശിനെയും വീഴ്ത്തിയാൽ മറ്റൊരു ഇന്ത്യ-പാക് പോരാട്ടത്തിനും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കും.
Content Highlight: Aryavir Sehwag creates huge record in U-19 Asia Cup