| Sunday, 11th August 2019, 8:29 pm

'ഇതിനും മുകളില്‍ സുതാര്യമായ, വിശ്വാസ യോഗ്യമായ മറ്റൊരു ഇടം ഇല്ല'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് നടന്‍ ആര്യന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് നടന്‍ ആര്യന്‍. ഇതിനും മുകളില്‍ സുതാര്യമായ, വിശ്വാസ യോഗ്യമായ മറ്റൊരു ഇടം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ കുടുംബത്തിന്റെ വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതിന് ശേഷമാണ് ആര്യന്റെ അഭ്യര്‍ത്ഥന.

സനക്കുള്ള പുസ്തകങ്ങൾ വാങ്ങാനുള്ള ബഡ്ജറ്റിൽ നിന്നും.. പീലിക്ക്‌ കളിപ്പാട്ടങ്ങൾ വാങ്ങാനുള്ള പൈസയിൽ നിന്നും.. കനിക്കുള്ള സിറിലാക്കിന്റെ പങ്കിൽ നിന്നും.. കഴിയാവുന്ന ഒരു ചെറിയ വിഹിതം കൈലാസത്തിൽ നിന്നും എന്റെ പ്രിയപ്പെട്ട മകളുടെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌. ഇത്‌ പോസ്റ്റ്‌ ചെയ്യരുത്‌ എന്ന് കരുതിയതാണ്‌ പക്ഷേ ഇപ്പോഴുള്ള പ്രത്യേക സാഹചര്യത്തിൽ വേണം എന്ന് തോന്നി. Please donate to chief minister’s distress relief fund. ഇതിനും മുകളിൽ സുതാര്യമായ – വിശ്വാസ യോഗ്യമായ മറ്റൊരു ഇടം ഇല്ല.

https://donation.cmdrf.kerala.gov.in/index.p…/Settings/index

? ᛘ
NB : ഇത്‌ കണ്ട്‌ ഇനി എന്റെ മുകളിൽ ഒരു രാഷ്ട്രീയ ചാപ്പ കുത്താൻ നിൽക്കണ്ട. എന്റെ രാഷ്ട്രീയം humanity ആണ്‌. Nothing more nothing less.

We use cookies to give you the best possible experience. Learn more