| Saturday, 4th November 2023, 7:53 pm

ആര്യാടന്‍ ഷൗക്കത്തിന് കെ.പി.സി.സി വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാര്‍ട്ടിയുടെ എതിര്‍പ്പ് മറികടന്ന് ഫലസ്തീന്‍ അനുകൂല ജാഥ സംഘടിപ്പിച്ചതിന് ആര്യാടന്‍ ഷൗക്കത്തിനെതിരെ കെ.പി.സി.സി വിലക്ക്.

കെ.പി.സി.സി അച്ചടക്ക സമിതി തീരുമാനം എടുക്കും വരെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദേശം.

ഇതുമായി ബന്ധപ്പെട്ട് ഷൗക്കത്തിന് നോട്ടീസ് നല്‍കി. ആദ്യം നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നതിനാലാണ് വീണ്ടും നോട്ടീസ് നല്‍കിയത്.

ആര്യാടന്‍ ഷൗക്കത്തിന്റെ പ്രവര്‍ത്തി കടുത്ത അച്ചടക്ക ലംഘനമെന്നാണ് കെപിസിസി വിലയിരുത്തല്‍. ഇന്ന് ചേര്‍ന്ന അച്ചടക്ക സമിതി യോഗത്തിലാണ് തീരുമാനം.രണ്ടാമത്തെ കത്തിന് ഷൗക്കത്ത് മറുപടി നല്‍കിയ ശേഷം അച്ചടക്ക സമിതി വീണ്ടും യോഗം ചേരും.

CONTENT HIGHLIGHT : Aryadan Shaukat banned from KPCC

Latest Stories

We use cookies to give you the best possible experience. Learn more