| Saturday, 12th July 2025, 1:53 pm

അന്ന് ഞാന്‍ രാജ് ബി. ഷെട്ടിക്ക് മെസേജ് അയച്ചു, മറുപടിയും കിട്ടി: ആര്യ സലിം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ അഭിനേത്രിമാരില്‍ ഒരാളാണ് ആര്യ സലിം. 2017ല്‍ തൃശ്ശിവപേരൂര്‍ ക്ലിപ്തം എന്ന മലയാള ചിത്രത്തിലൂടെയാണ് അവര്‍ അഭിനയരംഗത്തേക്ക് വന്നത്.

ശേഷം ഈ.മ.യൗ, തമാശ, ആര്‍ക്കറിയം, മിന്നല്‍ മുരളി, ഭീമന്റെ വഴി, ഇരട്ട, ആര്‍.ഡി.എക്‌സ്, അബ്രഹാം ഓസ്‌ലര്‍ തുടങ്ങിയ സിനിമകളിലെല്ലാം അഭിനയിച്ചു. ഈയിടെ ഇറങ്ങി വലിയ വിജയമായ നരിവേട്ട എന്ന ചിത്രത്തിലും ആര്യ സലിം അഭിനയിച്ചിരുന്നു.

ആദിവാസി നേതാവായ സി.കെ. ശാന്തി എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിച്ചത്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ചാന്‍സ് ചോദിക്കാന്‍ ഇപ്പോഴും താന്‍ പുറകോട്ടാണെന്ന് പറയുകയാണ് നടി. തനിക്ക് പറ്റുന്ന കഥാപാത്രമാണെങ്കില്‍ തീര്‍ച്ചയായിട്ടും അറിയിക്കണമെന്ന് മാത്രമേ പറയാറുള്ളൂവെന്നും ആര്യ പറയുന്നു.

അവര്‍ക്ക് ബുദ്ധിമുട്ടാവരുതല്ലോ എന്ന ചിന്തയാണെന്ന് പറയുന്ന നടി താന്‍ കൂടുതലും സുഹൃത്തുക്കളോടാണ് ചാന്‍സ് ചോദിക്കാറുള്ളതെന്നും കൂട്ടിച്ചേര്‍ത്തു. ഒപ്പം ഒരിക്കല്‍ രാജ് ബി. ഷെട്ടിക്ക് മെസേജ് അയച്ചതിനെ കുറിച്ചും അവര്‍ പറയുന്നു.

‘ചാന്‍സ് ചോദിക്കാന്‍ ഇപ്പോഴും ഞാന്‍ പുറകോട്ടാണ്. എനിക്ക് പറ്റുന്ന കഥാപാത്രമാണെങ്കില്‍ തീര്‍ച്ചയായിട്ടും അറിയിക്കണമെന്ന് മാത്രമേ ഞാന്‍ പറയാറുള്ളൂ. അവര്‍ക്ക് ബുദ്ധിമുട്ടാവരുതല്ലോ എന്ന ചിന്തയാണ് എനിക്ക്.

കൂടുതലും സുഹൃത്തുക്കളോടാണ് ഞാന്‍ ചാന്‍സ് ചോദിക്കാറുള്ളത്. പിന്നെ സുഹാസിനി മാമിനെപ്പോലെ സീനിയേഴ്‌സ് ആയവരുടെ വര്‍ക്ക് കാണുമ്പോള്‍ അഭിപ്രായങ്ങള്‍ അറിയിക്കാറുണ്ട്.

ഒരിക്കല്‍ രാജ് ബി. ഷെട്ടിക്ക് മെസേജ് അയച്ചപ്പോള്‍ മറുപടി കിട്ടിയിരുന്നു. അവസരം വന്നാല്‍ അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ ഫിലിംമേക്കിങ് അടിപൊളിയാണ്. കൂടെ വര്‍ക്ക് ചെയ്യണം എന്നാഗ്രഹമുള്ള സിനിമാപ്രവര്‍ത്തകര്‍ക്ക് മെസേജ് അയയ്ക്കാറുണ്ട്,’ ആര്യ സലിം പറയുന്നു.

Content Highlight: Arya Salim talks about the message she sent to Raj B Shetty and his response

We use cookies to give you the best possible experience. Learn more