| Sunday, 13th July 2025, 4:09 pm

ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ വീട്ടുകാര്‍ക്ക് നല്ല പേടിയായിരുന്നു: ആര്യ സലിം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് പരിചിതയായ നടിയാണ് ആര്യ സലിം. ഈ.മ.യൗ, തമാശ, ആര്‍ക്കറിയം, മിന്നല്‍ മുരളി, ഭീമന്റെ വഴി, ഇരട്ട, ആര്‍.ഡി.എക്‌സ്, അബ്രഹാം ഓസ്ലര്‍ എന്നീ സിനിമകളിലെല്ലാം ആര്യ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. അനുരാജ് മനോഹറിന്റെ സംവിധാനത്തില്‍ ഈയിടെ ഇറങ്ങി വന്‍ വിജയമായ നരിവേട്ട എന്ന ചിത്രത്തിലും ആര്യ സലിം അഭിനയിച്ചിരുന്നു.

2003ല്‍ നടന്ന മുത്തങ്ങ ഭൂസമരവും അതിനോടനുബന്ധിച്ച് നടന്ന പൊലീസ് വെടിവെപ്പുമായിരുന്നു നരിവേട്ടയുടെ പ്രമേയം. ആദിവാസി നേതാവായ സി.കെ. ശാന്തി എന്ന ശക്തമായ കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിച്ചത്. ചിത്രത്തിലെ വേഷം നടിക്ക് മലയാള സിനിമയില്‍ കൂടുതല്‍ ശ്രദ്ധ നേടികൊടുത്തു.

ഇപ്പോള്‍ താന്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ വീട്ടുകാര്‍ക്ക് പേടിയുണ്ടായിരുന്നുവെന്ന് ആര്യ സലിം പറയുന്നു. ഒരിക്കല്‍ സിനിമയുടെ ഓഡീഷന് പങ്കെടുക്കാന്‍ അവസരം കിട്ടിയപ്പോള്‍ വീട്ടില്‍ സമ്മതിച്ചില്ലെന്നും പിന്നീട് വിവാഹശേഷമാണ് താന്‍ സിനിമയിലെത്തിയതെന്നും നടി പറയുന്നു.

സിനിമയിലെത്തുന്നവര്‍ വേഗം വിവാഹമോചിതരാകുമെന്ന് പറഞ്ഞ് പലരും അമ്മയെ പേടിപ്പിച്ചിട്ടുണ്ടെന്നും അമ്മമാര്‍ക്ക് മക്കള്‍ അഭിനയിക്കുന്നത് ഇഷ്ടമാണെങ്കിലും നാട്ടുകാര്‍ എന്തുപറയും എന്നോര്‍ത്തുള്ള പേടിയാണെന്നും ആര്യ സലിം പറഞ്ഞു. ഇപ്പോള്‍ അതൊക്കെ മാറിവരുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘സിനിമയില്‍ അഭിനയിക്കുന്നതില്‍ വീട്ടുകാര്‍ക്ക് നല്ല പേടിയുണ്ടായിരുന്നു. ഒരിക്കല്‍ സിനിമയുടെ ഓഡീഷന് പങ്കെടുക്കാന്‍ അവസരം കിട്ടിയപ്പോള്‍ വീട്ടില്‍ സമ്മതിച്ചില്ല. പിന്നീട് വിവാഹശേഷമാണ് ഞാന്‍ സിനിമയിലെത്തുന്നത്. അപ്പോഴും സിനിമയിലെത്തുന്നവര്‍ വേഗം വിവാഹമോചിതരാകുമെന്നുപറഞ്ഞ് പലരും അമ്മയെ പേടിപ്പിച്ചിരുന്നു. അമ്മമാര്‍ക്ക് മക്കള്‍ അഭിനയിക്കുന്നതൊക്കെ ഇഷ്ടമാണെങ്കിലും നാട്ടുകാര്‍ എന്തുപറയും എന്നോര്‍ത്തുള്ള പേടിയാണ്. ഇപ്പോള്‍ അതൊക്കെ മാറിവരുന്നുണ്ട്,’ ആര്യ സലിം പറയുന്നു.

Content highlight: Arya Salim says that her family was afraid of her acting in films.

We use cookies to give you the best possible experience. Learn more