ഈ.മ.യൗ, ഇരട്ട, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളിലൂടെ പരിചിതയായ നടിയാണ് ആര്യ സലിം. അടുത്തിടെ ഇറങ്ങി മികച്ച വിജയം സ്വന്തമാക്കിയ നരിവേട്ടയിലും ആര്യ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 2003ലെ മുത്തങ്ങ ഭൂസമരവും അതിനോടനുബന്ധിച്ച് നടന്ന പൊലീസ് വെടിവെപ്പുമായിരുന്നു നരിവേട്ടയുടെ പ്രമേയം. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത് ടൊവിനോ നായകനായ ചിത്രത്തില്‍ ചേരന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരും അഭിനയിച്ചിട്ടുണ്ട്.
ടൊവിനോയ്‌ക്കൊപ്പം രണ്ട് സിനിമകളില്‍ ഇതിനോടകം ആര്യ അഭിനയിച്ചുകഴിഞ്ഞു. ഇതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ആര്യ സലിം. മിന്നല്‍ മുരളിയില്‍ ടൊവിനോയുടെ ചേച്ചിയായിരുന്നുവെന്നും ‘നരിവേട്ട’യില്‍ ഒപ്പത്തിനൊപ്പം നിന്ന് അഭിനയിച്ചുവെന്നും നടി പറയുന്നു. രണ്ട് സിനിമയും ശ്രദ്ധിക്കപ്പെട്ടുവെന്നും അതൊരു ലക്കി കോമ്പോയാണെന്നും ആര്യ സലിം കൂട്ടിച്ചേര്‍ത്തു. ടൊവിനോയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കംഫര്‍ട്ടബിളാണെന്നും നടി പറയുന്നു.
ചെമ്പന്‍ വിനോദിനൊപ്പമാണ് താന്‍ കുടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ളതെന്നും സിനിമയിലെ തന്റെ ഓരോ പുതിയ ചുവടുകള്‍ക്കും അദ്ദേഹം പിന്തുണ നല്‍കിയിട്ടുണ്ടെന്നും ആര്യ പറഞ്ഞു. ഗാര്‍ഡിയന്‍ എയ്ഞ്ചല്‍പോലെയാണ് ചെമ്പന്‍ വിനോദെന്നും അവര്‍ പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു ആര്യ സലിം
‘മിന്നല്‍ മുരളി‘യില്‍ ടൊവിനോയുടെ ചേച്ചിയായിരുന്നു. ‘നരിവേട്ട’യില്‍ ഒപ്പത്തിനൊപ്പം നിന്ന് അഭിനയിച്ചു. രണ്ട് സിനിമയും ശ്രദ്ധിക്കപ്പെട്ടു. അതൊരു ലക്കി കോമ്പോ പോലെയാണ്. ടൊവിനോയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കംഫര്‍ട്ടബിളാണ്. ചെമ്പന്‍ ചേട്ടനൊപ്പമാണ് ഞാന്‍ കുടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ളത്. ഇ.മ.യൗ, സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ഭീമന്റെ വഴി എന്നീ സിനിമകളിലായിരുന്നു. സിനിമയിലെ എന്റെ ഓരോ പുതിയ ചുവടുകള്‍ക്കും അദ്ദേഹം പിന്തുണ നല്‍കിയിട്ടുണ്ട്. ഗാര്‍ഡിയന്‍ എയ്ഞ്ചല്‍പോലെയാണ് അദ്ദേഹം. അതുപോലെ രതീഷ് സാര്‍. അഭിനയം എന്ന് തുടങ്ങിയോ അന്നുതൊട്ട് ഇന്ന് നരിവേട്ടയില്‍വരെ അദ്ദേഹം എനിക്കൊപ്പമുണ്ട്,’ ആര്യ പറയുന്നു.
Content Highlight: Arya salim about Tovino Thomas and Chemban vinod